Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എണ്ണവില വർധന ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കും; പണപ്പെരുപ്പം ഉയരുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്


വാഷിംഗ്ടൺ: ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടാകുന്ന നേരിയ വർധനവ് പോലും ലോക സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF). എണ്ണവിലയിൽ 10% വർധനവുണ്ടായാൽ ആഗോള പണപ്പെരുപ്പം (Inflation) ഏകദേശം 40 ബേസിസ് പോയിന്റ് (0.4%) വർധിക്കാനിടയുണ്ടെന്ന് ഐ.എം.എഫ് കണക്കുകൾ വ്യക്തമാക്കുന്നു.

മധ്യേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്ന സാഹചര്യത്തിലാണ് ഐ എം എഫ് മുന്നറിയിപ്പ്. എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ 10% വർധനവും പണപ്പെരുപ്പത്തിൽ 0.4% വർധനവ് രേഖപ്പെടുത്തുന്നു.

എണ്ണവില ഉയരുന്നത് ചരക്ക് നീക്കത്തെയും ഉൽപ്പാദന ചെലവിനെയും നേരിട്ട് ബാധിക്കും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതിലേക്ക് നയിക്കും. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ വിതരണ ശൃംഖലയെ (Supply Chain) തടസ്സപ്പെടുത്തുന്നത് എണ്ണവില കുത്തനെ ഉയരാൻ കാരണമായേക്കാം പണപ്പെരുപ്പം ഉയരുന്നത് പലിശ നിരക്കുകൾ വർധിക്കാനും അതുവഴി ആഗോള സാമ്പത്തിക വളർച്ചയുടെ വേഗത കുറയാനും ഇടയാക്കുമെന്നും. ഐ എം എഫ് നിരീക്ഷിക്കുന്നു


Read Previous

പാലക്കാട് മത്സരിക്കാൻ പാർട്ടി പറയണം; സ്വതന്ത്രനാകാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

Read Next

ബഹ്‌റൈൻ മാമർക്ക്ലോട്ടിലെ തീപിടിത്തം നിയന്ത്രണവിധേയം; ആളപായമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »