Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ദൗത്യം, അതു പൂർത്തീകരിച്ചിട്ടേ മടങ്ങുവെന്ന് രാജീവ്‌ ചന്ദ്രശേഖർ, കേരളം മുഴുവൻ എടുക്കുമെന്ന് സുരേഷ് ഗോപി


തിരുവനന്തപുരം: ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും അതു പൂർത്തീകരിച്ചേ മടങ്ങുവെന്നും പുതിയ ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ അവസാന ദിവസം പുതിയ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരുടെ പേരിൽ ഉത്തരവാദിത്വത്തോടെ ചുമതല ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അധ്യക്ഷന്‍റെ ചുമതല നൽകിയ എല്ലാവർക്കും നന്ദിയുണ്ട്. പ്രവർത്തകരുടെ കഠിനാധ്വാനമാണ് പാർട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. 19 ശതമാനത്തിലധികം വോട്ട് ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേടി. മാരാർ ജി മുതൽ സുരേന്ദ്രൻ ജി വരെയുള്ള അധ്യക്ഷന്മാരുടെ പ്രവർത്തനമാണ് കേരളത്തിൽ ബിജെപിയുടെ വോട്ട് വർധനയ്ക്ക് കാരണം.

ബലിദാനികളുടെയും പ്രവർത്തകരുടെയും ശക്തിയാണ് ഊർജം. ബിജെപി എന്നും പ്രവർത്തകരുടെ പാർട്ടി ആയിരുന്നു. ഇനിയും അങ്ങനെ ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. യുവാക്കള്‍ക്ക് ഇന്ന് ഇന്ത്യയി ലുള്ളത്. ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത അവസരമാണ്. ഇതു കേരളത്തിലും വരണം. വേണ്ടത് നോക്കുകൂലിയുള്ള കേരളമല്ല. നിക്ഷേപങ്ങളും അവസരവുമുള്ള കേരളമാണ്. വികസന സംസ്‌കാരം സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കണമെന്നും’ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ പല സ്ഥലങ്ങളും ഇനിയും എടുക്കാനുണ്ടെന്നും കേരളം മൊത്തം ഭാരതത്തിന് വേണ്ടി ഇങ്ങെടുക്കുവാൻ പോകുന്നുവെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരന് ബിജെപി സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിൽ ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

രാജീവ്‌ ചന്ദ്രശേഖറിലേക്ക് കെ സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം മുതൽ കേരളത്തിലെ ജനങ്ങളുടെ മനസിൽ സൈദ്ധാത്ഥിക വ്യത്യനത്തിലേക്കുള്ള വിപ്ലവത്തിനും തുടക്കമായി. ആശംസകൾ മാത്രമല്ല, ഹൃദയപൂർവ്വമുള്ള പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് സുരേഷ് ഗോപി ആശംസിച്ചു.


Read Previous

തിരിച്ചു വരവിനൊരുങ്ങി കോൺഗ്രസ്; മാതൃകാ സംസ്ഥാനം മധ്യപ്രദേശും, ഗുജറാത്തും

Read Next

അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം’; വിമർശനവുമായി ഒ അബ്ദുല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »