Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

14 ലക്ഷം തീർഥാടകർ ഹജ്ജിനായി സൗദിയിൽ എത്തി, ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യ സേവനങ്ങൾ ശക്തമാക്കി; അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാര്‍ എല്ലാവരും എത്തി


മക്ക: ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323 പേര്‍ വിമാന മാര്‍ഗവും 65,228 പേര്‍ കര മാര്‍ഗവും 5,093 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്.

ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് മൂന്നു വരെയുള്ള കാലത്ത് വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് 81,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 120 ഹാജിമാര്‍ക്ക് ആഞ്ചി യോപ്ലാസ്റ്റി ശസ്ത്രക്രിയകളും 11 പേര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകളും നടത്തി. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട 25 പേര്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കി.

ഹെല്‍ത്ത് സെന്ററുകളില്‍ 48,900 ലേറെ ഹാജിമാരെ സ്വീകരിച്ച് ചികിത്സയും പരിചരണങ്ങളും നല്‍കി. 19,219 ഹാജിമാരെ അത്യാഹിത വിഭാഗങ്ങളിലും 949 തീര്‍ഥാടകരെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും സ്വീകരിച്ചു. വിവിധ ആശുപത്രികളില്‍ 3,515 ഹാജിമാരെ അഡ്മിറ്റ് ചെയ്തു. ഇതില്‍ 1,730 പേരെ തീവ്ര പരിചരണ വിഭാഗങ്ങളിലാണ് അഡ്മിറ്റ് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ മെയ് 10-ന് ജിദ്ദ വിമാനത്താവളം വഴി എത്തിത്തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര പുലര്‍ച്ചെ അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിലെത്തി ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരോടെ വരവ് പൂർത്തിയായി. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് സൗദി എയർ ലൈൻസ് വിമാനത്തിൽ മലയാളി ഹാജിമാരുമായി ജിദ്ദയിലെത്തിയ സംഘം മക്കയിലെത്തിയാതോടെ. എല്ലാ മലയാളി ഹാജിമാരും മക്കയിൽ എത്തിച്ചേർന്നു.

ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നൂറിലേറെ കെ.എം.സി.സി. വളണ്ടിയർമാരും മറ്റ് മലയാളി സംഘടനാ നേതാക്കളും അർധരാത്രി കഴിഞ്ഞിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. ഈത്തപ്പഴവും ഔഷധ ചായയും നൽകി ഹാജിമാരെ ഊഷ്മളമായി സ്വീകരിച്ചു. വളണ്ടിയർമാർ ഉച്ചത്തിൽ ‘ലബ്ബൈക്ക’ ചൊല്ലി കൈവീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ, മെട്രോ യിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞുനിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേർന്നു. ഈ ഹൃദ്യ മായ രംഗത്തിന് സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദനം ചെയ്തു.വിമാനത്താവളത്തിലെ സേവന പ്രവർത്തനങ്ങൾക്ക് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി. അബ്ദുറഹ്മാൻ, നൗഫൽ റഹേലി, മൂസ്സ പട്ടത്ത് എന്നിവർ നേതൃത്വം നൽകി.ഹജ്ജ് സേവനങ്ങള്‍ നല്‍കുന്നതിനായി വിവിധസംഘടനകളുടെ വളണ്ടിയര്‍മാര്‍ സജീവമായി സേവന രംഗത്തുണ്ട്


Read Previous

അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല, കേരളത്തില്‍ വോട്ടുള്ള ആര്‍ക്കും മത്സരിക്കാം; എം സ്വരാജ്

Read Next

പ്രവാസികൾ ശ്രദ്ധിക്കുക; ലഗേജിൽ 12 ഇനം സാധനങ്ങൾക്ക് നിരോധനം, കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് ഇതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »