Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു, ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ട്രംപ്


റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡ ന്റ് ഡൊണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരിക്കുന്നത്. ഏത് ഡാറ്റയില്‍ നിന്നാണ് ട്രംപ് കൃത്യമായ കണക്ക് ശേഖരിച്ചത് എന്ന് വ്യക്തമാക്കിയിട്ടി ല്ലെങ്കിലും പ്രമുഖ റഷ്യന്‍ മാധ്യമമായ റഷ്യ ടുഡേയും ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ യുക്രെയ്‌ന്റെ നഷ്ടങ്ങളെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്ന റഷ്യയുടെ ആരോപണം ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ട്രംപ് നടത്തിയിരിക്കുന്നത്. റഷ്യയുടെ നഷ്ടത്തി ന്റെ എത്രയോ മടങ്ങ് കൂടുതല്‍ യുദ്ധത്തില്‍ നഷ്ടം സംഭവിച്ചിരി ക്കുന്നത് യുക്രെയ്‌ നാണെന്നത് പറയാതെ പറഞ്ഞിരിക്കുകയാണിപ്പോള്‍ ട്രംപ്. ദേശീയ സുരക്ഷാ ഉപദേ ഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിനൊപ്പമാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയി ച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ ഈ വെളി പ്പെടുത്തലില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രെയ്ന്‍ സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുത്തിട്ടുള്ള ട്രംപ് ഫെബ്രുവരി ഏഴിന് എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ട്രംപുമായുള്ള അഭിമുഖത്തില്‍ നിന്നും ലഭിച്ച പുടിനുമായുള്ള ഫോണ്‍ കോളിന്റെ ഒരു വിവരങ്ങളൂം ന്യൂയോര്‍ക്ക് പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി എത്ര തവണ ആശയവിനിമയം നടത്തി എന്ന ചോദ്യത്തിനും, ഡൊണള്‍ഡ് ട്രംപ് കൃത്യമായ ഒരുത്തരം നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, യുക്രെയ്നുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പക്കാരും കുട്ടികളുമടങ്ങുന്ന ആളുകള്‍ അര്‍ത്ഥശൂന്യമായി കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത് അവസാനിപ്പിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നതായും ട്രംപ് അഭിമുഖത്തില്‍ പറയുന്നുണ്ട്. യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഡൊണള്‍ഡ് ട്രംപ് മുന്‍പ് പലകുറി പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യയും പറയുകയുണ്ടയായി. ട്രംപ് അധികാരമേറ്റതിനുശേഷം അമേരിക്കയുമായുള്ള ഇടപെടല്‍ വര്‍ദ്ധിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവും അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും ‘ചില വകുപ്പുകള്‍’ തമ്മില്‍ ബന്ധപ്പെടുന്നുണ്ടെന്നാണ്, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ അദ്ദേഹം പ്രതികരിച്ചിരുന്നത്.

പുടിനുമായി തനിക്ക് എപ്പോഴും നല്ല ബന്ധമുണ്ടെന്നും 2022 ല്‍ താന്‍ പ്രസിഡന്റായി രുന്നെങ്കില്‍ യുക്രെയ്ന്‍ സംഘര്‍ഷം പൂര്‍ണ്ണമായും തടയുമായിരുന്നുവെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. ശത്രുത രൂക്ഷമാകാന്‍ അനുവദിച്ചതിന് ട്രംപ് തന്റെ മുന്‍ഗാമി യായ ജോ ബൈഡനെയും കുറ്റപ്പെടുത്തുകയുണ്ടായി. ട്രംപ് തന്റെ സമാധാന പദ്ധതി പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ‘നിലവിലെ സംഘര്‍ഷം മരവിപ്പിക്കുക, യൂറോപ്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്ന ഒരു സൈനികവല്‍ക്കരിക്കപ്പെട്ട മേഖല സ്ഥാപിക്കുക, യുക്രെയ്നെ നാറ്റോയില്‍ ചേരുന്നതില്‍ നിന്ന് വിലക്കുക’ എന്നീ നിര്‍ദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ട്രംപിന്റെ ഈ നിര്‍ദ്ദേശം റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. യുക്രെയ്‌നിലെ സംഘര്‍ഷം മരവിപ്പിക്കുന്നതില്‍ താല്‍പ്പര്യ മില്ലെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. പകരം, നിരവധി പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കൂടുതല്‍ സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായാണ് റഷ്യ ശ്രമിക്കുന്നത്.

റഷ്യയുടെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശങ്ങളെ അംഗീകരിക്കുക സ്ഥിരമായ നിഷ്പക്ഷതയിലേക്കും സൈനികവല്‍ക്കരണത്തിലേക്കും ഡിനാസിഫിക്കേഷനി ലേക്കും യുക്രെയ്ന്‍ പോവുക എന്നതാണ് റഷ്യ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം. അതിന് യുക്രെയ്ന്‍ തയ്യാറല്ലെങ്കില്‍ പൂര്‍ണ്ണമായും ആ രാജ്യം തന്നെ പിടിച്ചെടുക്കാ നാണ് റഷ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. യുക്രെയ്‌ന്റെ നട്ടെല്ലായ ഡോണ്‍ബാ സിലെ പ്രധാന നഗരമായ ഡിസര്‍ഷിന്‍സ്‌കിന്റെ നിയന്ത്രണവും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മുതല്‍ യുക്രെയ്ന്‍ സൈന്യം ഇവിടെ കേന്ദ്രീകരിച്ചാണ് മൈനുകളും കൂമ്പാരങ്ങളും ശക്തിപ്പെടുത്തി യിരുന്നത്. അഞ്ച് മാസത്തെ ഡിസര്‍ഷിന്‍സ്‌ക് യുദ്ധത്തെക്കുറിച്ചുള്ള സ്ഥിതിവിവര ക്കണക്കുകളും റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. എട്ട് ബ്രിഗേഡുകളും വിദേശ കൂലിപ്പടയാളികളും ഉള്‍പ്പെടെ 40,000 ത്തോളം സൈനികരെ യാണ് യുക്രെയ്ന്‍ ഈ നഗരം പ്രതിരോധിക്കാന്‍ രംഗത്തിറക്കിയതെന്നാണ് റഷ്യന്‍ സൈന്യം പറയുന്നത്. ഏറ്റവും ശക്തരും , കടുത്ത ദേശീയവാദികളുമായ യൂണിറ്റുകളും ഈ സേനയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

റഷ്യയുടെ കണക്കനുസരിച്ച്, പ്രദേശത്ത് നിലയുറപ്പിച്ച യുക്രെനിയന്‍ സേനയ്‌ക്കെ് അവരുടെ ഉദ്യോഗസ്ഥരില്‍ ഏകദേശം 70% അല്ലെങ്കില്‍ 26,000-ത്തിലധികം സൈനിക രെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പ്രതിദിനം ശരാശരി 200 സൈനികര്‍ എന്ന തോതില്‍ മരണമടയുന്നു. യുദ്ധത്തില്‍ 240-ലധികം യുക്രെനിയന്‍ ടാങ്കുകളും കവചിത വാഹനങ്ങളും 340-ലധികം പീരങ്കികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് മാത്രം, ആയിരക്കണക്കിന് യുക്രെയ്ന്‍ സൈനികരെ റഷ്യന്‍ സൈന്യം ബന്ദികളാക്കിയും മാറ്റിയിട്ടുണ്ട്. ഡിസര്‍ഷിന്‍സ്‌ക് പിടിച്ചെടുത്തത് യുദ്ധമുഖത്തെ റഷ്യന്‍ സേനക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. ഇത് കോണ്‍സ്റ്റാന്റിനോവ്കയിലേക്കുള്ള വഴി തുറക്കുകയും ഡിപിആറിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ക്രാമറ്റോര്‍സ്‌ക് നഗരത്തിന് സമീപം കേന്ദ്രീകരിച്ചിരിക്കുന്ന യുക്രെനിയന്‍ സേനയെ തുരത്താന്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കുകയും ചെയ്യും. ഇതുപോലെ പല ഭാഗത്ത് നിന്നായി യുക്രെയ്‌നെ വളഞ്ഞിരിക്കുകയാണ് റഷ്യന്‍ സൈന്യം.

ഈ പോക്ക് പോയാല്‍, മൂന്ന് മാസത്തിനുള്ളില്‍ യുക്രെയ്‌നിലെ പ്രത്യേക സൈനിക നടപടി പൂര്‍ത്തിയാകുമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കാതെ തന്നെ റഷ്യക്ക് യുക്രെയ്‌നെ കീഴടക്കാന്‍ സാധിക്കുന്നത്, റഷ്യന്‍ സൈന്യത്തെ സംബന്ധിച്ചും മുന്നോട്ടുള്ള പ്രയാണ ത്തിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യന്‍ സൈന്യം ഏറ്റുമുട്ടിയത് നാറ്റോ സഖ്യവും യൂറോപ്യന്‍ രാജ്യങ്ങളും ആയുധങ്ങളും പണവും ടെക്‌നോളജിയും പരിശീലനവും നല്‍കി സഹായിക്കുന്ന യുക്രെയ്ന്‍ സൈന്യത്തോടായതിനാല്‍ ഇനി ഏത് നാറ്റോ രാജ്യത്തോട് യുദ്ധം ചെയ്യാനും നിഷ്പ്രയാസം റഷ്യക്ക് സാധിക്കുമെന്നാണ് യുദ്ധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. നാറ്റോ രാജ്യങ്ങള്‍ പറഞ്ഞയച്ച ആയിരക്കണക്കിന് കൂലിപടയാ ളികളുടെ ശവപറമ്പായും ഇതിനകം തന്നെ യുക്രെയ്ന്‍ മണ്ണിനെ റഷ്യ മാറ്റിയിട്ടുണ്ട്.

ഇതിനിടെ, ട്രംപ് ഇപ്പോള്‍ സമവായത്തിന് ശ്രമിക്കുന്നതിന് പിന്നിലെ കാരണങ്ങളും ചില അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. അതിന് പ്രധാന കാരണം സമാധാനത്തിന് വേണ്ടിയുള്ള നോബല്‍ സമ്മാനമല്ലെന്നും അമേരിക്കന്‍ ആയുധ കലവറ ശൂന്യമായി തുടങ്ങിയതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലി നെയും യുക്രെയ്‌നെയും സഹായിച്ചതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് അമേരിക്ക എത്തിചേരാന്‍ കാരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് തന്നെ ഇക്കാരും പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. ‘ഇസ്രയേലിനെ ചേര്‍ത്ത് നിര്‍ത്തുക, യുക്രെയ്‌നെ കൈവിടുക’ എന്ന നയം ട്രംപ് സ്വീകരിക്കാന്‍ കാരണവും ആയുധങ്ങ ളുടെ ഈ ദൗര്‍ബല്യമാണ്. പുതിയ കാലത്ത് ഒരു യുദ്ധം ജയിക്കുക അമേരിക്കയ്ക്ക് എളുപ്പമുള്ള കാര്യമല്ലെന്ന് ട്രംപിന്റെ വലംകൈയായ ഇലോണ്‍ മസ്‌കിന് തുറന്ന് പറയേണ്ടി വന്നതും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത് കൊണ്ടാണ്.

ശക്തരായ ശത്രുവിനെ ആക്രമിച്ച ഒരു ചരിത്രവും സമീപകാലത്തായി അമേരിക്കയ്ക്ക് ഇല്ല. ശത്രു ശക്തനാണെങ്കില്‍ അവര്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായാല്‍ തന്ത്രപൂര്‍വ്വം പിന്‍മാറിയ ചരിത്രമാണ് ആ രാജ്യത്തിന് ഉള്ളത്. അതുകൊണ്ടാണ്, ട്രംപിന്റെ ആദ്യ ഭരണ കാലത്ത് അമേരിക്ക ലക്ഷ്യമാക്കി ഉത്തര കൊറിയ മിസൈല്‍ തിരിച്ചു വച്ചപ്പോള്‍ സമവായത്തിനായി ട്രംപ് തന്നെ ഇടപെട്ടിരുന്നത്. അതേ ഉത്തര കൊറിയയുമായി നല്ല ബന്ധത്തില്‍ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് രണ്ടാം തവണ പ്രസിഡന്റായ ഈ ഘട്ടത്തിലും ട്രംപ് പറയുന്നത്. ഇതിന് ട്രംപിനെ പ്രേരിപ്പിക്കുന്നത് ഉത്തര കൊറിയയുടെ പക്കല്‍ ആണവായുധം ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ട് മാത്രമല്ല, അത് പ്രയോഗിക്കാന്‍ ഒരുമടിയുമില്ലാത്ത ഭരണാധികാരിയാണ് ഉത്തര കൊറിയ ഭരിക്കുന്നത് എന്നത് കൊണ്ടു കൂടിയാണ്.

മാത്രമല്ല, പുതിയ സൈനിക കരാര്‍ പ്രകാരം, ഉത്തര കൊറിയയെ ഏത് രാജ്യം ആക്രമി ച്ചാലും, സൈനികമായി റഷ്യയും ഇടപെടും എന്നതും, ഉത്തര കൊറിയയുടെ പവര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ പവര്‍ ശ്രേണിയിലേക്ക് ഇറാന്‍ കൂടി കടന്നു വരാന്‍ പോകുന്ന സാഹചര്യത്തില്‍ അമേരിക്ക മാത്രമല്ല നാറ്റോസഖ്യം തന്നെ വന്‍ ഭീഷണിയാണ് നേരിടേണ്ടി വരിക. ട്രംപ് അധികാരത്തില്‍ വന്ന ഉടനെ തന്നെ നടത്തിയ പ്രഖ്യാപന ങ്ങള്‍ ഇതിനകം തന്നെ അമേരിക്കന്‍ ചേരിയിലുളള രാജ്യങ്ങളെ പോലും അമേരിക്ക യ്ക്ക് എതിരാക്കിയിട്ടുണ്ട്. അപ്പുറത്താകട്ടെ, റഷ്യന്‍ ചേരി കൂടുതല്‍ ശക്തിപ്പെട്ട് വരികയുമാണ്. ഈ സാഹചര്യത്തില്‍ ഗാസ പിടിച്ചെടുക്കാന്‍ അമേരിക്കയും ഇസ്ര യേലും ശ്രമിച്ചാല്‍ അത് വലിയ യുദ്ധത്തിലാണ് കലാശിക്കുക.


Read Previous

സ്വന്തം ദൗർബല്യം മാലോകരെ കാട്ടി’, സിപിഎമ്മും സിപിഐയും ഡൽഹിയിൽ മൽസരിക്കാൻ പാടില്ലായിരുന്നു’

Read Next

യുസഫ് കാക്കഞ്ചേരിയെ ആദരിച്ച് കോഴിക്കോടെന്സ് റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »