Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുഴയിൽ 4 ലോഹ ഭാ​ഗങ്ങൾ, മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല; രാത്രിയിലും ഡ്രോൺ പരിശോധന


ബം​ഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗംഗാവലി പുഴയിൽ നാല് ലോഹ ഭാ​ഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. റോ‍ഡിന്റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാ​ഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. റോഡിൽ നിന്നു 60 മീറ്റർ ദൂരെ പുഴയിലാണ് ലോറിയുടെ സാന്നിധ്യ മുള്ളത്. മൂന്നാമത്തെ സ്പോട്ടിലാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടി യുള്ള തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് പത്താം ദിവസമാണ്. പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയാണെന്നു ഐബോഡ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎഎൽഎ, റിട്ട. മേജർ ജനറൽ എന്നിവർ സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.

കാബിൻ ടാങ്കറിന്റേതാണ്. അർജുൻ സഞ്ചരിച്ച ലോറിയുടെ കാബിൻ വിട്ടു പോകാൻ സാധ്യതയില്ല എന്നാണ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചതെന്നു മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ വ്യക്തമാക്കി. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ആദ്യം വെള്ളത്തിൽ പോയത് ടവർ ആകാം. അർജുൻ സഞ്ചരിച്ച ലോറി ഉടൻ വെള്ളത്തിൽ പോകാൻ സാധ്യതയില്ല. ലോറിയിലെ തടികൾ ഒഴുകിപ്പോയ ശേഷമാകാം ലോറി മുങ്ങിയത്. മുങ്ങൽ വിദ​ഗ്ധരെ നിയോ​ഗിക്കണമെങ്കിൽ ലോറിയുടെ സാന്നിധ്യം കൃത്യമായി അറിയേണ്ടതുണ്ട്.

രാത്രിയിലും ഡ‍്രോൺ പരിശോധന തുടരും. രാത്രി തണുപ്പാകുമ്പോൾ സി​ഗ്നലുകൾ കുറേക്കൂടി വ്യക്തമാകും. ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിനു തിരിച്ചടിയാകു ന്നത്. ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. മുങ്ങൽ വിദ​ഗ്ധരെ ഇറക്കുന്നത് ഏറെ ദുഷ്കരമാണ്. നേവിക്ക് ഇതു സാധി ക്കും. അർജുൻ വാഹനത്തിനു പുറത്തിറങ്ങിയിരുന്നോ എന്നു വ്യക്തമല്ലെന്നും ഇന്ദ്രബാലൻ വ്യക്തമാക്കി.


Read Previous

ട്രക്കിന് അടുത്ത് രണ്ടു തവണ മുങ്ങൽ വിദ​ഗ്ധരെത്തി, അടിയൊഴുക്ക് രൂക്ഷം; ​ഗോവയിൽ നിന്നും ഡ്രഡ്ജിങ് സംഘവും സ്ഥലത്ത് (വീഡിയോ)

Read Next

അർജുനായുള്ള തിരച്ചിൽ; പുഴയിൽ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം, ജില്ലാ കലക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »