Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാലാം ഘട്ട വോട്ടെടുപ്പ്: 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും,ആന്ധ്രപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും


ന്യൂഡൽഹി: ‌ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന നടക്കും. 96 മണ്ഡല ങ്ങളിലായി 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാ നങ്ങളിലെ എട്ട്, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്.

അതേസമയം ബിജെപിക്ക്‌ എതിരെ പ്രചാരണം ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടി. അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളും സംഘടി പ്പിക്കും. മോഡിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയിൽ ബിജെപി – ആംആദ്മി പാർട്ടി വാക്ക്പോരും ശക്‌തമായിട്ടുണ്ട്. പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾ ഒന്നടങ്കം അരവിന്ദ് കെജരിവാളിനെതിരെ രംഗത്ത് വന്നു. ബിജെപിക്കെതിരായ വിമർശനം ശക്തമാക്കി മുന്നോട്ടു പോകുവാനാണ് കെജരിവാളിന്റെ തീരുമാനം.


Read Previous

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും; ലോക്‌സഭയില്‍ 400 സീറ്റ് കടക്കും’ അവകാശവാദവുമായി അമിത് ഷാ

Read Next

സ്വാതന്ത്ര്യസമര സേനാനിയേയും ഡിഎംകെ സ്ഥാപകനെയും കുറിച്ച് തെറ്റായ പരാമര്‍ശം; അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണറുടെ അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »