Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വാതന്ത്ര്യസമര സേനാനിയേയും ഡിഎംകെ സ്ഥാപകനെയും കുറിച്ച് തെറ്റായ പരാമര്‍ശം; അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണറുടെ അനുമതി


ചെന്നൈ : സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർക്കെതി രെയും ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈക്കെതിരെയും തെറ്റായ വാർത്ത പ്രചരി പ്പിച്ച കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണർ അനുമതി നൽകി. കഴിഞ്ഞ വർഷം സെപ്‌തംബർ 11-ന് ചെന്നൈ യിൽ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു അണ്ണാമലയുടെ പരാമര്‍ശം. 1956-ൽ മധുരയിൽ നടന്ന ഒരു ചടങ്ങിൽ യുക്തിസഹമായ നിലപാടുകൾ പറഞ്ഞതിന് അണ്ണാദുരൈയെ പശുമ്പൊൻ മുത്തുരാമലിംഗ തേവർ രൂക്ഷമായി വിമർശിച്ചിരുന്നു എന്നായിരുന്നു അണ്ണാമലയുടെ പരാമര്‍ശം.

ഇതിന് മാപ്പ് പറഞ്ഞില്ലെങ്കിൽ അമ്മൻ മീനാക്ഷിക്ക് പാലഭിഷേകത്തിന് പകരം രക്താഭി ഷേകം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുത്തുരാമലിംഗ തേവരുടെ താക്കീത് ഭയന്ന് അണ്ണാദുരൈയും പി ടി രാജനും ഓടിപ്പോയി മാപ്പ് ചോദിച്ചു എന്നും അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈയുടെ പ്രസംഗം വൻ വിവാദമായതോടെ ബിജെപി-എഐഎഡിഎംകെ സഖ്യത്തിൽ പിളർപ്പുണ്ടായി.

ജനങ്ങൾക്കിടയിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി സേലത്തെ സാമൂഹിക പ്രവർത്തകനായ പയസ് മാനുസ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. അണ്ണാമലയുടെ പ്രസംഗത്തിൻ്റെ തെളിവായി അദ്ദേഹം വിവിധ പത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അണ്ണാമലയ്‌ക്കെതിരെ കേസെടു ക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചെങ്കിലും ഇതിന് ഗവർണറുടെ അനുമതി ആവശ്യമായിരുന്നു. കേസെടുക്കാൻ ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കണം. ഈ സാഹചര്യത്തിലാണ് ഗവർണർ ആർഎൻ രവി ഉത്തരവിന് അംഗീകാരം നൽകിയത്.


Read Previous

നാലാം ഘട്ട വോട്ടെടുപ്പ്: 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും,ആന്ധ്രപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും

Read Next

56 ഇഞ്ച് നെഞ്ചിന് ഇതുവരെ പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ ധൈര്യം വന്നിട്ടില്ല : മോദിയെ പരിഹസിച്ച് ജയറാം രമേശ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »