ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനെത്തിയപ്പോഴാണ് താരത്തിന് സൂര്യാഘാതമേറ്റത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആരാധകനൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ്.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളി കണ്ട് ഇറങ്ങിയ താരത്തെ കാത്ത് വീല്‍ചെയറില്‍ ഒരു ആരാധകന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആരോഗ്യം മോശമാണെങ്കില്‍ കൂടി തന്നെ കാത്തിരുന്ന ആരാധകനൊപ്പം താരം സമയം ചെലവഴിക്കുകയായിരുന്നു. ആരാധകനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ താരം ഒന്നിച്ച് ഫോട്ടോയും എടുത്താണ് മടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ആരോഗ്യം മോശമായിരിക്കുമ്പോഴും തന്റെ ആരാധകനോട് കാണിച്ച കരുതലിന് കയ്യടിക്കുകയാണ് ആരാധകര്‍.
ഇന്നലെയാണ് അഹമ്മദാബാദ് കെഡി ഹോസ്പിറ്റലില്‍ താരത്തെ പ്രവേശിപ്പിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. താരത്തിന്റെ അവസ്ഥ മെച്ചപ്പെട്ടെന്നും ഇന്ന് ആശുപത്രി വിടാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരം കണ്ടതിനു ശേഷം ഹോട്ടലിലേക്ക് പോയ താരത്തിന്റെ ആരോഗ്യം രാത്രിയോടെ മോശമാവുകയായിരുന്നു.
