ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ഇന്ത്യയില്‍ നിന്ന് എത്തിയ ഹജ് തീര്‍ഥാടകരുടെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തി, സാധാരണ പരമ്പരാഗതമായി ജിദ്ദ എയർപോർട്ടിൽ എത്തുന്ന എല്ലാ ഹാജിമാരും സൗദി അധികൃതർ നൽകുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഈ വർഷം ചില ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് ഹൈ സ്പീഡ് ഹർമെയ്ൻ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ട സൗദി അധികൃതരു മായി സഹകരിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 32000 ഹാജിമാർക്ക് മക്കയിലേക്കുള്ള ഹൈ സ്പീഡ് ഹർമെയ്ൻ ട്രെയിനില്‍ യാത്രാ സേവനം ഉപയോഗിക്കാൻ കഴിയും. ഇത് ഹാജിമാരുടെ യാത്ര വളരെ സുഖകരമാക്കാനും ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കുകയും ചെയ്യും. ട്രെയിനിൻ്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്.

ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിന് ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും ഇന്ത്യൻ ഹാജിമാരെ ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ യാത്രയിൽ അതിവേഗ ട്രെയിനിൽ യാത്രക്കാര്‍ക്ക് ഒപ്പം സഞ്ചരിച്ച് മക്കയിലെത്തി. സൗദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡണ്ട് എഞ്ചിനീയര്‍ അല്‍ ഹർബിയും ഹജ്ജ് മന്ത്രാലയത്തില്‍ നിന്നും ഗതാഗത മന്ത്രാലയത്തിൽനിന്നുമുള്ള മറ്റു ഉധ്യോഗസ്ഥരും യാത്രയില്‍ അനുഗമിച്ചിരുന്നു. മുംബൈയിൽ നിന്ന് സൗദി എയർ ഫ്‌ളൈറ്റിലാണ് ഹാജിമാർ എത്തിയത്. സൗദി അധികാരികളെ സംബന്ധിച്ചിടത്തോളം ജിദ്ദ എയർപോർട്ടിൽ നിന്ന് നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്നത് ആദ്യഅനുഭവമാണ്

എല്ലാ വർഷവും ഇന്ത്യൻ അതികൃതര്‍ ഹജ് തീർത്ഥാടനം കൂടുതൽ സുഖകരവും തടസ്സരഹിതവുമാക്കാനുള്ള വളരെ വലിയ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ജിദ്ദ എയർപോർട്ടിൽ നിന്ന് നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിത്. ഈ വർഷം ഇന്ത്യയിൽ നിന്ന് 175000 ഹാജിമാർ ഹജ്ജ് നിർവഹിക്കുന്നതനായി എത്തും, ഇവരിൽ 140000 പേർ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയാണ് എത്തുന്നത്
