Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി; മറുപടിയുമായി സതീശന്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്


കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞി രിക്കുകയാണെന്ന വിമര്‍ശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. എന്നാല്‍ ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന മറുചോദ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് പുതിയ വെളിപ്പെടുത്തല്‍ വന്നത്. പിന്നാലെ പ്രതിപക്ഷം സമരം തുടങ്ങി. യുഡിഎഫിന്റെ ഭരണ കാലത്ത് ഇതൊക്കെ നിര്‍ത്തണം എന്ന് അവര്‍ വളരെ ശക്തിയായി ആവശ്യപ്പെട്ടിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടിയുമായി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രസാദ് കുരുവിള രംഗത്തെത്തി. സംസ്ഥാനത്ത് ഉടനീളം മുക്കിലും മൂലയിലും ബാറുകള്‍ അനുവദിച്ച് ജനദ്രോഹപരമായ മദ്യനയം രൂപവല്‍കരിക്കുന്ന കാലഘട്ടത്തില്‍ അതിനെതിരായി എന്തുകൊണ്ട് നിലപാട് എടുക്കാന്‍ സാധിച്ചില്ലെന്ന് അദേഹം ചോദിച്ചു.

എന്തിനാണ് കെസിബിസിയേയും മദ്യവിരുദ്ധ സമിതിയെയും വെറുതേ പഴിചാരുന്നതെന്നും അദേഹം ചോദിച്ചു. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്തില്ലന്നെതാണ് ഏറ്റവും വലിയ പരാജയമെന്നും പ്രസാദ് കുരുവിള വ്യക്തമാക്കി.


Read Previous

ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്സ് വിമാനം; ജീവനക്കാരടക്കം 12 പേര്‍ക്ക് പരിക്ക്

Read Next

ടെല്‍ അവീവില്‍ ഹമാസിന്റെ മിന്നലാക്രമണം; മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »