Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടെല്‍ അവീവില്‍ ഹമാസിന്റെ മിന്നലാക്രമണം; മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ സൈന്യം


ടെല്‍ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും മിന്നലാക്രമണം നടത്തി ഹമാസ്. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിലെ പ്രമുഖ നഗരമായ ടെല്‍ അവീവിലേക്കാണ് ഹമാസ് എട്ട് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തെ പ്രതിരോധിച്ചുവെന്നും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ടെല്‍ അവീവില്‍ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സായുധ വിഭാഗമായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രയേല്‍ സൈന്യം അപായ സൈറണ്‍ മുഴക്കി.

അപ്രതീക്ഷിത ആക്രമണത്തില്‍ ടെല്‍ അവീവ് നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഹെര്‍സ്ലിയയിലെ ഒരു വീട്ടില്‍ മിസൈല്‍ പതിച്ചതിന്റെ ദൃശ്യം പ്രമുഖ ഇസ്രയേലി പത്രമായ ‘ദി ടൈംസ് ഓഫ് ഇസ്രയേല്‍’ പുറത്തു വിട്ടു.

നാല് മാസത്തിനിടെ ആദ്യമായിട്ടാണ് ഹമാസിന്റെ മിസൈല്‍ ആക്രമണമുണ്ടാകു ന്നത്. ടെല്‍ അവീവിന്റെ പല ഭാഗത്തായി 15 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം മധ്യ ഇസ്രയേലിലേക്ക് ഞായറാഴ്ച റോക്കറ്റുകള്‍ തൊടുത്തു വിട്ടത് റഫ മേഖലയില്‍ നിന്നാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. പ്രദേശത്തെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് പുതിയ ആക്രമണമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.


Read Previous

സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി; മറുപടിയുമായി സതീശന്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Read Next

വോട്ട് വിവരങ്ങള്‍ മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം’: സുപ്രീം കോടതിയോട് കപില്‍ സിബല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »