Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷം ; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷമാണ്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗത തടസവു മുണ്ടായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലര്‍ട്ടുള്ളത്.

30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ മാസം അവസാനം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ജൂണ്‍ ആദ്യം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

വരുന്ന മൂന്നുമണിക്കൂറില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിട ങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയി ടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്തമഴയെത്തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്‍റെ ഒരുഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. അരുവിക്കര സര്‍ക്കാര്‍ ആശുത്രിയുടെ മതില്‍ തകര്‍ന്നു. പുവച്ചല്‍ പഞ്ചായത്തിലെ ഉദിയന്നൂര്‍ തോട്, പച്ചക്കാട് എന്നിവിടങ്ങളില്‍ തോട് കരവിഞ്ഞു കൃഷിയിടങ്ങളില്‍ വെള്ളം കയറി. ആനാകോട് ഏലയിലും വെള്ളം കയറി. ആര്യനാട് സമനായി തോടുകള്‍ നിറഞ്ഞെഴുകുന്നു.

ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശപ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപ്പപെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആലുവ ഇടക്കാളി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. നഗരത്തില്‍ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണുള്ളത്.

കൊല്ലം ജില്ലയില്‍ മരുത്തടി, ശക്തികുളങ്ങര, മാങ്ങാട് പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. എംജി റോഡില്‍ നിലമേല്‍, കൊട്ടിയം, ചാത്തന്നൂര്‍ മേഖലയില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ദേശീയപാത നിര്‍മാണം പുരഗോമിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന സാഹചര്യമാണുള്ളത്.

ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച്‌ മാറ്റി.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കന്‍ഡില്‍ 45 സെന്‍റിമീറ്ററിനും 81 സെന്‍റിമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 1.3 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്‍റെ വേഗത സെക്കന്‍ഡില്‍ 45 സെന്‍റിമീറ്ററിനും 81 സെന്‍റിമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം, കേരളത്തില്‍ ഈ മാസം 31ന് കാലവര്‍ഷം എത്തുമെന്നാണ് സൂചന. കേരളത്തില്‍ ഇത്തവണ അതിവര്‍ഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളമടക്കം രാജ്യത്ത് പൊതുവില്‍ കാലവര്‍ഷം സാധാരണയേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Read Previous

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു

Read Next

അബുദാബിയില്‍നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാനില്ല, പരാതിയുമായി കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »