Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ കേരളത്തില്‍ മൃഗബലി നടത്തി: 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കി, തളിപ്പറമ്പിലെ രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്; ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി വെളിപ്പെടുത്തലുമായി ഡി.കെ ശിവകുമാര്‍.


ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന വെളിപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകു മാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇത് നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കിയെന്നും ശിവകുമാര്‍ വെളിപ്പെടുത്തുന്നു.

ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് തനിക്ക് അറിയാം. എന്നാല്‍ ഇതൊന്നും തനിക്ക് ഏല്‍ക്കില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. തളിപ്പറമ്പിലെ രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉള്‍പ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നല്‍കിയത്. പൂജകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.

പൂജകളില്‍ പങ്കെടുക്കുന്ന ആളുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജകള്‍ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവര്‍ക്ക് വിട്ടുനല്‍കുന്നു. അവര്‍ക്ക് ചെയ്യാവുന്ന തെല്ലാം ചെയ്യട്ടെ. താന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്നും ശിവകുമാര്‍ പറഞ്ഞു.


Read Previous

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്

Read Next

പീഡനക്കേസ്: ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »