Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; തൃശ്ശൂര്‍ അട്ടിമറിയിലേക്ക്; സുരേഷ് ഗോപിയുടെ ലീഡ് 37,000 വോട്ടിനു മുന്നില്‍; തിരുവനന്തപുരത്ത് മാറി മറിയുന്നു, എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം, എന്‍ ഡിഎക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഇന്ത്യാസഖ്യം, യു പി യിലും മഹാരാഷ്ട്രയിലും ഇന്ത്യാമുന്നണിയുടെ വന്‍ മുന്നേറ്റം


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി താമര വിരിയു മെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 30,000 കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്, ശക്തമായ ത്രികോണ മത്സരം നടന്നിട്ടും വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും കൃത്യമായ ലീഡ് ഉയര്‍ത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു.

വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കമ്പോള്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 57,000 വോട്ടിന് മുന്നിലാണ്. എറണാ കുളത്ത് ഹൈബിയുടെ ലീഡ് അരലക്ഷം കടന്നു. കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ ഭൂരിപക്ഷം 30,000 കടന്നു. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തിലേറെയാണ്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് 22,000ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു

മലപ്പുറത്തും പൊന്നാനിയിലും ഇക്കുറി മാറ്റമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിന്‍റെ ലീഡ് നില 50,000 കടന്നു. കാസര്‍കോട്, കണ്ണൂര്‍, വടകര, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ ലീഡ് 13,000 കടന്നു. ആറ്റിങ്ങലിലും മാവേലിക്കരയിലും മാത്രമാണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ.


Read Previous

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

Read Next

തമിഴ്‌നാട്ടില്‍ താമര വിരിഞ്ഞില്ല; അണ്ണാമലൈക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം; ഡിഎംകെ സഖ്യം കുതിക്കുന്നു; കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ലീഡ്, സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »