Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്


ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. 147 അംഗ നിയമസഭയില്‍ 76 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഭരണം നേടിയാല്‍, 24 വര്‍ഷം നീണ്ട നവീന്‍ യുഗത്തിന് അന്ത്യമാകും.

ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കാണ് ബിജെഡി നിലയുറപ്പിച്ചിരുന്നത്. മുന്‍ സഖ്യകക്ഷിയായ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നവീന്‍ അതിന് തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഏതു വിധേനയും സംസ്ഥാന ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ഒഡീഷയില്‍ തീവ്രപ്രചാരണമാണ് നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും നിരവധി തവണയാണ് ഒഡീഷയില്‍ പ്രചാരണത്തിനെത്തിയത്. നവീന്‍ പട്‌നായിക്കിന്റെ ആരോഗ്യ സ്ഥിതിയും, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തമിഴ്‌നാട്ടുകാരനായ ഐഎഎസുകാരന്‍ വികെ പാണ്ഡ്യന്റെ പാര്‍ട്ടിയിലെ സാന്നിധ്യവും ബിജെപി തെരഞ്ഞെടുപ്പ് ആയുധ മാക്കിയിരുന്നു. 2000 ലാണ് നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയാകുന്നത്.

2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി 112 സീറ്റുകളിലാണ് വിജയിച്ചിരുന്നത്. ബിജെപി 23 സീറ്റിലും കോണ്‍ഗ്രസ് ഒമ്പതു സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ ബിജെപിക്കൊപ്പം കോണ്‍ഗ്രസും നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണകക്ഷിയായ ബിജെഡിക്ക് കനത്ത തിരിച്ചടിയായി.


Read Previous

തമിഴ്‌നാട്ടില്‍ താമര വിരിഞ്ഞില്ല; അണ്ണാമലൈക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം; ഡിഎംകെ സഖ്യം കുതിക്കുന്നു; കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ലീഡ്, സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

Read Next

കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »