Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊതുമിനിമം പരിപാടി വേണം, ജാതി സെന്‍സസ് നടപ്പാക്കണം; ബിഹാറിന് പ്രത്യേക പദവി, മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനം, മൂന്ന് സഹമന്ത്രി, എന്‍ഡിഎ കണ്‍വീനര്‍ പദവിയും വേണം നിതീഷ്, ലോക്‌സഭ സ്പീക്കര്‍ പദവി, ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി, സ്പീക്കര്‍ പദവി,മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനം, കൂടാതെ ധനകാര്യ സഹമന്ത്രി സ്ഥാനവും വേണം ചന്ദ്രബാബു നായിഡു; സമ്മര്‍ദ്ദം ശക്തമാക്കി ഘടക കക്ഷികള്‍


ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന എന്‍ഡിഎയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കമുള്ള പാര്‍ട്ടികള്‍. പൊതുമിനിമം പരിപാടി വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടു വച്ചു. കൂടാതെ ബിഹാറിന് പ്രത്യേക പദവി, മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനം, മൂന്ന് സഹമന്ത്രി, എന്‍ഡിഎ കണ്‍വീനര്‍ പദവി എന്നിവയും ജെഡിയു ആവശ്യപ്പെട്ടു. 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്.

ടിഡിപി ലോക്‌സഭ സ്പീക്കര്‍ പദവി, ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്നിവ യ്‌ക്കൊപ്പം മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ആഗ്രഹിക്കുന്നത്. ധനകാര്യ സഹ മന്ത്രി സ്ഥാനത്തിലും പാര്‍ട്ടിക്ക് നോട്ടമുണ്ട്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് 16 എംപിമാരുണ്ട്.

എല്‍ജെപിയുടെ ചിരാഗ് പാസ്വാന്‍ ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്നുണ്ട്. ശിവസേന ഷിന്‍ഡെ വിഭാഗം ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹ മന്ത്രിമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. ജിതന്‍ റാം മാഞ്ചി ഒരു ക്യാബിനറ്റ് പദവി ആവശ്യപ്പെടും.

എന്‍.ഡി.എയില്‍ എല്‍.ജെ.പി-അഞ്ച്, ശിവ് സേന (ഷിന്‍ഡെ)-ഏഴ്, ആര്‍.എല്‍.ഡി-രണ്ട്, ജെ.ഡി (എസ്)-രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപിയുടെ നീക്കം. ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.


Read Previous

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും; ഉപതരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്

Read Next

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »