Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് മോഡി; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍; 20,000 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്


ന്യൂഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോഡി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാന മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 72 അംഗം മന്ത്രിസഭയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബിജെപിക്ക് വടക്കേ ഇന്ത്യയില്‍ സീറ്റ് കുറഞ്ഞതിന് മുഖ്യ കാരണം കര്‍ഷകര്‍ക്കി ടയിലെ അതൃപ്തിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയി ലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി പിഎം കിസാന്‍ നിധി ഫയലില്‍ ഒപ്പുവച്ചത്.


Read Previous

ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല, രാമന്‍ ദൈവമായിരുന്നില്ല’ എന്ന് പറഞ്ഞ ജിതന്‍ റാം മാഞ്ചിയും നരേന്ദ്ര മോഡി മന്ത്രിസഭയില്‍

Read Next

അയര്‍ലന്‍ഡ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കി മലയാളികളായ അച്ഛനും മകനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »