Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക’ ; തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി ജയരാജന്‍


കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ ക്കൊള്ളണമെന്ന് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. ചരിത്രത്തെ ശരിയായി വിലയി രുത്തി മുന്നോട്ടു പോകാന്‍ ഊര്‍ജ്ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനമെന്നും പി ജയരാജന്‍ പറഞ്ഞു.

പാനൂരില്‍ പി കെ കുഞ്ഞനന്തന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കു കയായിരുന്നു പി ജയരാജന്‍. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും ശരിയായ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍, നാം ഉയര്‍ത്തിപ്പിടിച്ച ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായാല്‍, തീര്‍ച്ചയായിട്ടും നമുക്ക് ഇനിയും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് വേണ്ടതെന്നും പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി നിരാശാജനകമെന്നും, ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്ന് സിപിഎം പിബി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


Read Previous

പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ചു ; ഓസ്‌ട്രേലിയയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു

Read Next

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം, അഞ്ചുദിവസത്തിനകം കുറ്റപത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »