Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സത്യപ്രതിജ്ഞ വേദിയില്‍ വച്ച് തമിഴിസൈയെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; വീഡിയോ


ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തെലങ്കാന മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. തമിഴിസൈയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം അനിഷ്ടത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ബിജെപിയുടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തി ലാണ് ശാസനെയെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ അണ്ണാമലൈ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്നും കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നില്ലെന്നു മായിരുന്നു തമിഴിസൈയുടെ ആരോപണം. തുടര്‍ന്ന് അണ്ണാമലൈക്കെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വെങ്കയ്യ നായിഡുവും അമിത് ഷായും സംസാരിച്ചിരിക്കേ വേദിയിലേക്ക് കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ തിരിച്ചുവിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ ചെന്നൈ സൗത്തില്‍ തമിഴിസൈ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുഴുവന്‍ സീറ്റുകളിലും ഡിഎംകെ സഖ്യത്തിനായിരുന്നു വിജയം.


Read Previous

ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ല’: മണ്ഡലം ഒഴിയുമെന്ന ശക്തമായ സൂചന നല്‍കി കെ സുധാകരന്‍

Read Next

രാഹുല്‍ ഗാന്ധിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, പദവിക്ക് നിരക്കാത്തത് പറഞ്ഞതിന് മറുപടി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »