Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുർഹുദ മുത്തശ്ശിയെ വരവേറ്റ് സൗദി; 130-ാം വയസ്സിൽ ആദ്യ ഹജ്; ഇതുവരെ ഹജ് നിർവഹിച്ചവരിൽ ഏറ്റവും പ്രായമേറിയ തീർഥാടക എന്ന റെക്കോർഡിലേക്ക്; ജൂലൈ 6ന് സൗദിയിൽ വച്ച് 130ാമത്തെ ജന്മദിനം ആഘോഷിച്ചാകും മുത്തശ്ശിയുടെ മടക്കം.


മക്ക : 130ാം വയസ്സിലേക്കു ചുവടുവയ്ക്കുന്ന അൾജീരിയൻ സ്വദേശിനി സുർഹുദ സ്തിതി. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഹജ്ജിന് എത്തിയിരിക്കുകയാണ് ഇത്തവണത്തെ പ്രായം കൂടിയ ഹജ് തീർഥാടകയാണ് സുർഹുദ.

1894 ജൂലൈ 6നു ഗുൽമ പ്രവിശ്യയിലെ ഐൻ എൽ അർബിയിൽ ജനിച്ച സുർഹുദയ്ക്ക് ആദ്യ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചത് 130ാമത്തെ വയസ്സിലും. ഇതുവരെ ഹജ് നിർവഹിച്ചവരിൽ ഏറ്റവും പ്രായമേറിയ തീർഥാടക എന്ന റെക്കോർഡിലേക്ക് സുർഹുദ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രായമായ കൊച്ചുമകൾ ജാനറ്റിനൊപ്പ മാണ് അവർ ഹജ്ജിനെത്തിയത്. 

വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും ഭക്തിയുടെയും മാർഗത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ വനിത. വിമാനത്താവളത്തിൽ മാലയിട്ട് സ്വീകരിച്ച സൗദി അധികൃതരുടെ ഓരോ ചോദ്യത്തിനും ചുറുചുറുക്കോടെ മറുപടി പറഞ്ഞത് കേട്ടുനിന്നവർക്കും പ്രചോദനമായി. വീൽചെയറിലാണെങ്കിലും ഹജ്ജിന്റെ പവിത്രമായ കർമങ്ങൾ നിർവഹിക്കാനുള്ള ആരോഗ്യവും മനക്കരുത്തും ഉണ്ടെന്ന് സുർഹുദ പറ​ഞ്ഞു. സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യം ഉൾക്കൊള്ളുന്ന മുത്തശ്ശി ഒട്ടേറെ തലമുറയ്ക്ക് പ്രചോദനമായതായി ജാനറ്റ് പറഞ്ഞു.

ജീവിതത്തിൽ രണ്ടുതവണ ഉംറ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഹജ് നിർവഹിക്കു ന്നതെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുഹൂർത്തമാകുമെന്നും സുർഹുദ പറഞ്ഞു. ഹജ്ജിനുശേഷം ജൂലൈ 6ന് സൗദിയിൽ വച്ച് 130ാമത്തെ ജന്മദിനം ആഘോഷിച്ചാകും ഇവരുടെ മടക്കം.


Read Previous

ഹാജിമാര്‍ക്ക് മുന്നറിയിപ്പ്; പര്‍വത പ്രദേശങ്ങളില്‍ ചൂട് 72 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; രാവിലെ 11 മുതല്‍ ഉച്ചക്കഴിഞ്ഞ് 3 മണിവരെ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണം; ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പഴങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുണമെന്നും മന്ത്രാലയം

Read Next

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം; മിന ഭക്തിസാന്ദ്രം; പശ്ചാത്താപവും, പ്രായശ്ചിത്തവും നിറഞ്ഞ പ്രവാചകന്‍റെ വിടവാങ്ങൽ പ്രസംഗത്തിന്‍റെ ഓർമ്മയിൽ അറഫ നാളെ കണ്ണീരണിയും; ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »