Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നും മിനായിലെത്തി; ജംറയില്‍ കല്ലേറ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി


മുസ്ദലിഫ/മിന | അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ത്ത തീര്‍ഥാടകര്‍ സുബ്ഹിയോടെ തമ്പുകളുടെ നഗരിയായായ മിനായില്‍ തിരിച്ചെത്തിയ ശേഷം ജംറയിലെ ആദ്യ ദിനത്തിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കും. മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഇനി ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ മിനായിലെ തമ്പുകളിലാണ് കഴിയുക.

പ്രവാചക മന്ത്രം മുറുകെപ്പിടിച്ച് ഒരു പകല്‍ മുഴുവന്‍ മനമുരുകിയുള്ള പ്രാര്‍ഥനയും ഇബാദത്തുകളും കൊണ്ട് ധന്യമാക്കിയാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ത്തത്. മുസ്ദലിഫയില്‍ വെച്ചായിരുന്നു ഹാജിമാര്‍ മഗ്രിബും ഇശാ നിസ്‌കാരവും നിര്‍വഹിച്ചത്.

മൂന്ന് ജംറകളിലും എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നും മടങ്ങിയത്. ദുല്‍ഹിജ്ജ പത്തായ ബലിപെരുന്നാള്‍ രാവിന്റെ അര്‍ധരാത്രി മുതലാണ് ജംറകളിലെ കല്ലേറ് നടത്തേണ്ട സമയം ആരംഭിക്കുന്നത്. അയ്യാമുത്തശരീഖ് അഥവാ ബലി പെരുന്നാളിന്റെ മൂന്നാം ദിനത്തെ സൂര്യാസ്തമയം വരെയാണ് കല്ലേറ് കര്‍മ്മം നടത്തുക

ഹജ്ജ് വേളയില്‍ ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ)യോട് തന്റെ പ്രിയ പുത്രനെ ബലിയര്‍പ്പിക്കാന്‍ അല്ലാഹു കല്‍പ്പന നല്‍കിയ സമയത്ത് പിശാച് ഇബ്‌റാഹീം നബിയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിച്ച സ്ഥലത്ത് നിന്നും പിശാചിനെ ഓടിച്ച സ്ഥലങ്ങളാണ് ജംറകള്‍. പിശാച് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലാണ് ഹജ്ജ് വേളയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിച്ചു വരുന്നത്.

ഹാജിമാര്‍ ഒഴികെയുള്ള ലോക മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍
ത്യാഗത്തിന്റെ ദിനം എന്നറിയപ്പെടുന്ന ദുല്‍ഹിജ്ജ പത്തിന് തീര്‍ഥാടകര്‍ നാല് പ്രധാന കര്‍മ്മങ്ങളിലായിരിക്കും മുഴുകുക. മുസ്ദലിഫയില്‍ നിന്ന് മിനായില്‍ എത്തിയ ശേഷം ജമറത്ത് അല്‍-അഖ്ബയില്‍ കല്ലേറ് നടത്തുക, ഉളുഹിയ്യ കര്‍മ്മം നിര്‍വഹിക്കുക, തലമുടി നീക്കുക, മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫ് അല്‍-ഇഫാദയും സഇയ്യ് കര്‍മ്മവും നടത്തുക തുടങ്ങിയവ പൂര്‍ത്തിയാക്കി ഹാജിമാര്‍ തമ്പുകളിലേക്ക് മടങ്ങും.


Read Previous

സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം: വിഡി സതീശന്‍

Read Next

കോയമ്പത്തൂരില്‍ മലയാളികള്‍ക്ക് മുഖം മൂടി സംഘത്തിന്റെ ആക്രമണം; സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »