Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും


ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച ജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട് പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം രാഹുലിന്റെ അസാന്നിധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമാണ്.

‘ ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലി. അവിടെ തുടരുന്നതാണു നല്ലതെന്നാണു അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. വയനാട്ടിലും ഇതേ ആവശ്യം ഉയര്‍ന്നു. പക്ഷേ, രണ്ടു സീറ്റില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിനാല്‍ ദുഖത്തോടെ വയനാട് ഒഴിയാന്‍ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും” മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

അതേസമയം രാഹുലിന് പകരം പ്രിയങ്ക എത്തുന്നതിനെ തുല്യമധുരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനമെടുത്തു രാഹുല്‍ ഗാന്ധി ആ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു വെന്നും അദ്ദേഹം പ്രതികരിച്ചു.


Read Previous

വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍; പകരം പ്രിയങ്ക എത്തും

Read Next

പ്രതിപക്ഷ നേതാവാകാന്‍ രാഹുലിന് താല്‍പര്യക്കുറവ്; തരൂരിന് വഴിതെളിയുന്നു..?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »