Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത് കണ്ടറിയേണ്ട സംഭവം’; ആ ചേച്ചി മകളോട് ഇതുവരെ അങ്ങനെയൊന്നും തുറന്ന് സംസാരിച്ചിട്ടില്ലായിരുന്നു, സംവിധായകൻ പറയുന്നു


ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈ കാര്യം ചെയ്യുന്ന ചിത്രമാണ് ‘നടന്ന സംഭവം’. മികച്ച പ്രതികരണം നേടിക്കൊണ്ട് തിയേ റ്ററുകളിൽ പ്രദർശനം തുടരുകയാണ് ഈ ചിത്രം. ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം കോമഡിയിൽ തിളങ്ങിക്കൊണ്ട് സുരാജ് വെഞ്ഞാറമ്മൂടും സ്‌ക്രീനിൽ ഒരുമിക്കുമ്പോൾ മികച്ച ദൃശ്യവിരുന്ന് തന്നെയാണ് ‘നടന്ന സംഭവം’ സമ്മാനിക്കു ന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഇപ്പോഴിത ചിത്രത്തിന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് സംവിധായകൻ വിഷ്‌ണു നാരായണൻ.

‘നടന്ന സംഭവം’ എന്ന പേരുകൊണ്ട് ഏതെങ്കിലും നടന്ന സംഭവവുമായി കഥയ്‌ക്ക് യാതൊരു ബന്ധവുമില്ല. അപ്പോൾ പിന്നെ ‘നടന്ന സംഭവം’ എന്താണെന്ന് അറിയണമെങ്കിൽ തീർച്ചയായും സിനിമ കാണുക തന്നെ വേണം. ചിത്രത്തിൽ പ്രതിപാദിക്കുന്ന വിഷയം നമുക്ക് ചുറ്റും ഒക്കെ നടക്കാൻ സാധ്യതയുള്ളതും നടന്നതും ഒക്കെയാണ്.

ബിജു മേനോനും സുരാജും ഒരുമിച്ച് അഭിനയിക്കുന്നത് തന്നെ കാണാൻ രസമായിരുന്നു. ഇരുവരും ഒരുപാട് ചിത്രങ്ങൾ ഒരുമിച്ചിട്ടുണ്ടെങ്കിലും പ്രധാന കഥാപാത്രങ്ങളായി ഒരുമിക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ രണ്ടുപേരെയും ഒരുമിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ എക്‌സൈറ്റ്‌മെന്‍റ് ഉളവാക്കുന്ന കാര്യമായിരുന്നു.

ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് തന്നെ രസകരമായിരുന്നു. ആർക്കും ഇഷ്‌ടം തോന്നുന്ന വളരെ ക്യൂട്ടായ ഒരു കഥാപാത്രമാണ് ബിജു ചേട്ടൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹം ആ കഥാപാത്രം ചെയ്യുകയാണെങ്കിൽ കഥാ പാത്രത്തെ പ്രേക്ഷകർക്ക് വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. എല്ലാവ ർക്കും ഒരുപോലെ ഇഷ്‌ടമുള്ള നടനാണല്ലോ ബിജു മേനോൻ.

കഥാപാത്രം വളരെ സർട്ടിലാവുകയും എന്നാൽ പ്രവർത്തി കോമഡി ആയി തോന്നുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ ഇപ്പോൾ മലയാള സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടിനെ കഴിഞ്ഞേ ആരും ഉള്ളൂ. സുരാജിന്‍റെ കഥാപാത്രം തിയേറ്ററിൽ ചിരി നിറക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ നിരീക്ഷിച്ചാൽ നമുക്ക് ചുറ്റും കാണുന്നവരാണെന്ന് തോന്നിപ്പോകും.

നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. സുധി കോപ്പ അവതരിപ്പിച്ച മഞ്ഞ പത്രക്കാരന്‍റെ വേഷം മാധ്യമ പ്രവർത്തകരെ കളിയാക്കണമെന്ന് ഉദ്ദേശിച്ച് ചെയ്‌തതല്ല. ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ കറണ്ട് പോയാൽ അപ്പുറത്ത് വീട്ടിലും പോയോ എന്ന് നോക്കുന്ന മാനസികാവസ്ഥ ഉള്ളവർ ഉണ്ടല്ലോ. അതിന്‍റെ വൈകൃതമായ ഒരു വേർഷൻ കാണിച്ചു എന്നേയുള്ളൂ. അത്തരത്തിലുള്ള ആൾക്കാരുടെ പ്രതിഫലനമാണ് സുധി കോപ്പയുടെയും കഥാപാത്രം.

ടോവിനോ തോമസ് നായകനായ മറഡോണ ആയിരുന്നു എന്‍റെ ആദ്യ ചിത്രം. ശേഷം വലിയ രണ്ട് താരങ്ങളെ നായകന്മാരാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനിരുന്നു പ്ലാൻ. എന്നാൽ, കൊവിഡ് തിരിച്ചടിയായി. കൊവിഡ് കാലത്തിനുശേഷം സിനിമയുടെ ആസ്വാദന തലം തന്നെ മൊത്തത്തിൽ മാറി.

പുതുമയുള്ള എന്തെങ്കിലും ചിന്തിച്ചാലോ എന്ന ആലോചനയാണ് ഈ സിനിമയുടെ കഥയിലേക്ക് എത്തിച്ചത്. താരങ്ങളിൽ ബിജു മേനോനോടാണ് ഈ കഥ ഞാൻ ആദ്യ മായി പറയുന്നത്. കഥ കേട്ട് മാത്രയിൽ തന്നെ ചിത്രം ഉടൻ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. മൂന്ന് മാസത്തിനുള്ളിൽ തന്നെ ചിത്രീകരണം ആരംഭിക്കാനായി.

ഈ ചിത്രത്തിന്‍റെ നിർമാതാവ് എ വി അനൂപമായി മറ്റൊരു പ്രോജക്‌ട് ചെയ്യാൻ ധാരണയുണ്ടായിരുന്നു. പക്ഷേ നടന്ന സംഭവത്തിന്‍റെ കഥ കേട്ടതോടെ തീരുമാനം മാറി, ഈ ചിത്രത്തിന് വേണ്ടിയുള്ള ജോലികൾ ആരംഭിച്ചു. സിനിമ തിയേറ്ററുകളിൽ പ്രേക്ഷകരെ രസിപ്പിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിലെ സന്ദേശം പലരും ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്.

സിനിമ കണ്ട് നിരവധി പേർ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു ചേച്ചിയുടെ പ്രതികരണം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. സിനിമ കണ്ടവ ർക്കറിയാം ചിത്രത്തിൽ വലിയൊരു സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ചർച്ച ചെയ്യുന്നുണ്ട്. അത്തരമൊരു കാര്യത്തെക്കുറിച്ച് പൊതുവിൽ കുടുംബങ്ങളിൽ ആരും ചർച്ച ചെയ്യാറില്ല. ചേച്ചിക്ക് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. സിനിമ കണ്ട് ഇറങ്ങിയപ്പോൾ മകൾ സിനിമയിൽ പ്രതിപാദിച്ചിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് ആ ചേച്ചിയോട് ചോദിച്ചു.

അതിനുമുമ്പ് അത്തരം ഒരു കാര്യത്തെക്കുറിച്ച് അമ്മയും മകളും ഒരിക്കലും സംസാരി ച്ചിട്ടുണ്ടായിരുന്നില്ല. സിനിമ കണ്ട് തിരിച്ചു പോകുന്ന വഴി ആ ചേച്ചിയും മകളും ആ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. അത് തന്നോട് വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം തോന്നി. സിനിമയെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും ജനുവിനായ അഭിപ്രായം- സംവിധായകൻ വിഷ്‌ണു നാരായണൻ പറഞ്ഞു.


Read Previous

വിലക്കയറ്റം പിടിച്ചു നിർത്തിയാണ് സർക്കാർ തെറ്റ് തിരുത്തേണ്ടതെന്ന് പ്രതിപക്ഷം; നിയമസഭയില്‍ ഇറങ്ങിപ്പോക്ക്

Read Next

ഇത് സംഭവിച്ചത് പാകിസ്ഥാന്‍റെ കളിയിലാണെങ്കിലോ..?; ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ഇൻസമാം ഉള്‍ ഹഖ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »