Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗസൽ ഗായകൻ അലോഷിക്ക് റിയാദിൽ സ്വീകരണം നൽകി.


റിയാദ് : പ്രശസ്ത ഗസൽ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് റിയാദ് കിംഗ്‌ ഖാലിദ് എയർപോർട്ടിൽ സ്വീകരണം നൽകി. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് അലോഷിയെ ബൊക്കെ നൽകി സ്വീകരിച്ചു. കേളി സൈബർ വിംഗ് കൺവീനർ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കൺവീനർ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായി രുന്നു.

കേളി കലാസാംസ്കാരിക വേദിയുടെ ‘വസന്തം – സീസൺ 3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദിൽ എത്തിയത്. ആദ്യമായി സൗദി അറേബ്യയിൽ എത്തുന്ന അലോഷി 28 ന് കേളിയുടെ ‘വസന്തം-3’ വേദിയിൽ ഗസൽ സന്ധ്യ ഒരുക്കും. അലോഷിക്കൊപ്പം തബലിസ്റ്റ്‌ ഷിജിൻ തലശ്ശേരി, ഹാർമോണിയം കൈകാര്യം ചെയ്യാൻ അനു പയ്യന്നൂർ എന്നിവരും എത്തിയിട്ടുണ്ട്.

റിയാദിൽ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ) മുഹമ്മദ് റോഷൻ (കീബോർഡ്) എന്നിവരും അലോഷിയോടൊപ്പം ചേരും .ഗൄഹാതുരത്വം പുതപ്പിച്ച്‌ കേൾവിക്കാരുടെ ഹൃദയത്തിലേക്ക്‌ ഊളിയിട്ട്‌ പ്രണയവും വിരഹവും വിപ്ലവവും ഇഴചേർത്ത് അലോഷി യുടെ ഗാനങ്ങളുടെ സ്വീകാര്യത കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും ഗൾഫ് മേഖലയിലേക്കും വ്യാപിക്കുകയാണ്.

ഇതിനോടകം രണ്ട് സിനിമകളിൽ പാടിയിട്ടുള്ള അലോഷി മികച്ച പിന്നണിഗായകൻ കൂടിയാണ്. എന്നും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള അലോഷി ഗാസയിലെ പൊലിഞ്ഞു പോയ കുഞ്ഞുങ്ങളുടെ സ്മരണാർത്ഥം ഈയിടെ ജനിച്ച രണ്ടാമത്തെ കുഞ്ഞിന്ന് ‘ഗാസ’ എന്നാണ് പേര് നൽകിയിട്ടുള്ളത്. കേളിയുടെ ക്ഷണപ്രകാരം എത്തി യിട്ടുള്ള അലോഷിക്ക് സൗദിയിലെ ആദ്യ പരിപാടി സഹോദര സംഘടനയായ ദമാം നോവോദയയുടേതാണ്. 27 ന് രാത്രി നടക്കുന്ന പരിപാടിക്കായി രാവിലെ ദമാമിലേക്ക് തിരിക്കും. 28ലെ വസന്തം-3 ന് ശേഷം ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും.


Read Previous

റാമോജി റാവുവിന് അനുസ്‌മരണ ചടങ്ങൊരുക്കി ആന്ധ്ര സര്‍ക്കാര്‍; കേന്ദ്രമന്ത്രിമാരടക്കം 7000 പ്രത്യേക ക്ഷണിതാക്കള്‍

Read Next

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനമെന്ന ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »