Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?; തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എഐഎസ്എഫ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്ന വരെ തള്ളിപ്പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരി ക്കുന്ന മുഖ്യമന്ത്രി ഇരക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്ത മാക്കണമെന്ന് എഐഎസ്എഫ് വിമർശിച്ചു.

തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ വലിയവില ഇടതുപക്ഷ ത്തിന് ഇക്കാര്യത്തിൽ കൊടുക്കേണ്ടതായി വരുമെന്നും എഐഎസ്എഫ് വാര്‍ത്താകു റിപ്പില്‍ പറയുന്നു. ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരമാണെന്ന് വ്യക്തമാക്കിയ എഐഎസ്എഫ് ഇത് വിദ്യാർഥി സംഘടനകൾക്ക് അവമതിപ്പുണ്ടാ ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. നേരത്തെ കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ അക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ചിരുന്നു.

ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞിരുന്നു. നിങ്ങൾ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകിയിരുന്നു. നാല് വർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവട് വെയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കുവാൻ ബന്ധപ്പെട്ട വിദ്യാർഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധി ക്കണമെന്നും എഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറപ്പിൽ ആവശ്യപ്പെട്ടു.


Read Previous

കൊച്ചിയിലെ ഫ്ലാറ്റിൽ ദന്ത ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ

Read Next

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതലി’ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »