Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുക: നവയുഗം


കോബാർ: സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്ലസ്ടൂവിനു ശേഷം ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടി നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ ഷമാലിയ യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം സാംസ്ക്കാരികവേദി കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോബാർ ഷമാലിയയിൽ നടന്ന യൂണിറ്റ് കൺവെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ശ്യാം തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കൺവെൻഷൻ നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല സെക്രട്ടറി ബിജു വർക്കി, മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂർ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.

നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ശ്യാം തങ്കച്ചൻ (രക്ഷാധികാരി), ലാലു ദിവാകരൻ (പ്രസിഡന്റ്), സാജി അച്യുതൻ (സെക്രട്ടറി), മുഹമ്മദ് അനസ് (ട്രെഷറർ), ജയകുമാർ (ജോ: സെക്രട്ടറി) എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു. ഫോട്ടോ: നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ.


Read Previous

ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും;വിശദീകരണ പരിപാടി സംഘടിപ്പിച്ച് കേളി

Read Next

കൂൾ സമ്മർ’ ഓഫര്‍ പെരുമഴയൊരുക്കി സിറ്റി ഫ്ലവർ, വിനോദവും സംഗീതവും, കൈനിറയെ സമ്മാനങ്ങളും നേടാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »