Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു, ചിതാഭസ്മത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ്; ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തി. സംഭവം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയതോടെ, പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

മീററ്റിലാണ് നാടിനെ നടുക്കിയ സംഭവം. നവ്‌നീത് കൗര്‍ എന്ന യുവതിയാണ് മവാനയി ലെ ജെകെ ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്. പ്രസവ ശസ്ത്രക്രിയക്കിടെ യാണ് യുവതിക്ക് മരണം സംഭവിച്ചത്. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ഗ്രാമത്തില്‍ നടത്തി. ശവസംസ്‌കാര ചടങ്ങിന് ശേഷം കുടുംബാംഗങ്ങള്‍ യുവതിയുടെ ചിതാഭസ്മം ശേഖരി ക്കുന്നതിനിടെയാണ് സര്‍ജിക്കല്‍ ബ്ലേഡ് കിട്ടിയത്.ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി യുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സാപിഴവ് ആകാമെന്നും സര്‍ജിക്കല്‍ ബ്ലേഡ് വയറി നുള്ളില്‍ മറന്നുവെച്ചതാകാമെന്നും കുടുംബം ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന്, കുടുംബം നല്‍കിയ പരാതിയിലാണ് മീററ്റിലെ ചീഫ് മെഡി ക്കല്‍ ഓഫീസര്‍ ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ‘ഡോക്ടര്‍മാരില്‍ നിന്ന് ഇത്തരമൊരു പിഴവ് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ആദ്യം ഇത് വിധിയായി അംഗീകരിച്ചു. പക്ഷേ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തിയത് ഞങ്ങളെ ഞെട്ടിച്ചു,’- സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു കുടുംബാംഗം പറഞ്ഞു.


Read Previous

ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്

Read Next

രാജ്യസഭയില്‍ ബിജെപിയ്ക്ക് ശക്തിക്ഷയം; ഭൂരിപക്ഷത്തിന് എന്‍ഡിഎയ്ക്ക് 12 അംഗങ്ങളുടെ കുറവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »