Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ടൂറിസ്റ്റ് വിസകള്‍ ഒരു മാസത്തിനു ശേഷം അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി, അൽ ഖസീമിൽ കാറപകടത്തിൽ മലയാളി മരിച്ചു, മുഹമ്മദ്‌ ബിന്‍ സല്‍മാനും പുട്ടിനും ചര്‍ച്ച നടത്തി, സൗദിയെ ഞാന്‍ സംരക്ഷിക്കും ട്രംപ്, പഴയ കറൻസികൾ മാറ്റി പുതിയ കറൻസികൾ കരസ്ഥമാക്കണം കുവൈത്ത്: അഞ്ചു പ്രധാന ഗള്‍ഫ്‌ വാര്‍ത്തകള്‍


അബഹ : ഹജ്ജിനോടനുബന്ധിച്ചു നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ വീണ്ടും പുനരാംഭിക്കുന്നു സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒരു മാസത്തിനു ശേഷം ടൂറിസ്റ്റ് വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി. സൗദി സമ്മര്‍ സീസണ്‍ 2024 വിശദാം ശങ്ങള്‍ അറിയിക്കാന്‍ അബഹയില്‍ സംഘടിപ്പിച്ച ഗവണ്‍മെന്റ് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയില്‍ സമീപ കാലം വരെ മൊത്തം ആഭ്യന്ത രോല്‍പാദനത്തില്‍ ടൂറിസം മേഖലാ സംഭാവന മൂന്നു ശതമാനം മാത്രമായിരുന്നു.

ആഗോള തലത്തില്‍ ഇത് പത്തു ശതമാനമാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം ടൂറിസം മേഖല വികസിപ്പിക്കാന്‍ നിശ്ചയാദാര്‍ഢ്യത്തോടെ മുന്നോട്ടുപോവുകയാണ്. ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ടൂറിസം മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ചയുള്ളത് സൗദിയിലാണ്. ഈ വര്‍ഷം ആദ്യ പകുതിയോടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലക്ക് പിന്തുണ നല്‍കാന്‍ ടൂറിസം വികസന നിധി സ്ഥാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിച്ചതാണ് ടൂറിസം മേഖലയിലെ വിജയത്തിന് പ്രധാന കാരണം.

സൗദി അറേബ്യയിലലെ അൽ ഖസീമിലെ ദിരിയയിലുണ്ടായ കാറപകടത്തിൽ വേങ്ങര വലിയോറ ചെനക്കൽ മുഹമ്മദ് ഉനൈസ്( 27) മരണപ്പെട്ടു. പിതാവ് ഉസൈൻ കല്ലൻ. മാതാവ് കദീജ ഭാര്യ ജസീല. മക്കൾ- ലസിൻ, കദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ- ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ ​​പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി., സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുവരും അവലോകനം ചെയ്യുകയും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയായി

നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വീണ്ടും യുഎസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ സൗദി അറേബ്യയെ ‘എല്ലായ്‌പ്പോഴും’ സംരക്ഷിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു

വാഷിംഗ്ടണും റിയാദും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു, പ്രസിഡണ്ട് ബൈഡൻ ആദ്യമായി അധികാരമേറ്റപ്പോൾ മുതൽ തികച്ചും വ്യത്യസ്തമായിരുന്നു സൗദിയോടുള്ള സമീപനം. സമീപ വർഷങ്ങളിൽ ബന്ധം സുസ്ഥിരമായെങ്കിലും, ബൈഡൻ ഭരണകൂടം സൗദി അറേബ്യയെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് അകറ്റി ചൈനയിലേക്ക് തള്ളി വിടുകയാണെന്ന് ട്രംപ് ആരോപിച്ചു.

കഴിഞ്ഞ വർഷം സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ചൈന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാണി ച്ചാണ് ട്രംപിന്റെ പ്രസ്താവന

“അവർ [സൗദി അറേബ്യ] ഞങ്ങളോടൊപ്പമില്ല,” ട്രംപ് ബ്ലൂംബെർഗ് ബിസിനസ് വീക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “അവർ ചൈനയ്‌ക്കൊപ്പമാണ്. എന്നാൽ ചൈനയ്‌ക്കൊപ്പം നിൽക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രമ്പ്‌ ചൂണ്ടികാണിച്ചു.

ഒബാമ ഭരണകൂടത്തിനെയും ട്രംപ് കുറ്റപ്പെടുത്തി. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ഇറാനെതിരായ സമ്മർദ്ദം ലഘൂകരിക്കുന്നതിന് അനുകൂലമായി പല നിലപാടുകളും എടുത്തതായും ട്രമ്പ്‌ കുറ്റപെടുത്തി

.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ യുഎഇയുടെ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 1.5 കോടി ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ച് യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. മഴക്കെടുതിയില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 50,000 ദിര്‍ഹം വീതമായി ഉയര്‍ത്താനും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഷാര്‍ജ റേഡിയോ, ടെലിവിഷന്‍ പരിപാടിയായ ‘ഡയറക്ട് ലൈനി’ലാണ് സുല്‍ത്താന്‍ ഈ പ്രഖ്യാപനം നടത്തിയത്.

ഇതുവരെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് 618 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവ ദിച്ചു കഴിഞ്ഞതായി ഷാര്‍ജ ഗവണ്‍മെന്‍റ് മീഡിയ ബ്യൂറോ അറിയിച്ചു. നഷ്ടപരിഹാര ത്തിനായി 15,330,000 ദിര്‍ഹമാണ് ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകരിച്ചത്. അര്‍ഹരായവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ഷാര്‍ജ സോഷ്യല്‍ സര്‍വീസസ് വകുപ്പിന് ശെയ്ഖ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കി. നേരത്തെ ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം കെടുതി യുടെ നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തിയിരുന്നു.

രാജ്യത്ത് സാമ്പത്തിക വിനിമയത്തിന് ഉപയോഗിക്കുന്ന പഴയ കറൻസികൾ മാറ്റി പുതിയ കറൻസികൾ കരസ്ഥമാക്കണമെന്ന് സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികളോട് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദേശം . കുവൈത്ത് സെൻട്രൽ ബാങ്ക് അടിച്ചിറക്കിയ അഞ്ചാം എഡിഷൻ ഇനത്തിൽപെട്ട പഴയ കറൻസികൾ തിരിച്ചുനൽകി ആറാമത് എഡിഷനായ പുതിയ കറൻസികൾ കരസ്ഥമാക്കാനാണ് നിർദേശം.

ഉത്തരവിറങ്ങി ഒമ്പത് മാസംവരെ കറൻസികൾ മാറ്റാൻ അവസരമുണ്ട് . 2025 ഏപ്രിൽ 18-ന് ഈ അവസരം തീരുമെന്നും അതിന് ശേഷം പഴയ കറൻസികളുമായെത്തുന്ന വർക്ക് പുതുക്കി നൽകില്ലെന്നും സെൻട്രൽ ബാങ്ക് അതിന്റെ ഔദ്യോഗിക എക്സ് ഫ്ലാറ്റുഫോമിലൂടെ അറിയിച്ചു . പഴയ കറൻസികൾ കൈവശമുള്ളവർ മതിയായ തിരിച്ചറിയൽ രേഖകളുമായി സെന്റർ ബാങ്കിന്റെ ആസ്ഥാനത്തെത്തി ഈ നടപടി പൂർത്തീകരിക്കാമെന്നും അധികൃതർ പറഞ്ഞു .


Read Previous

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു; കനത്ത മഴ തുടരും; ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Read Next

പന്താരങ്ങാടി മേഖല കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »