Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉമ്മന്‍ ചാണ്ടിക്ക് സ്‌മരണാജ്ഞലി; ഛായാചിത്രം കാലുകൊണ്ട് കോറിയിട്ട് വൈശാഖ്


ജന്മനാ കൈകൾ ഇല്ല, എന്നാൽ ചിത്രം വരയ്‌ക്കാൻ വൈശാഖിന് അതൊരു തടസമേ ആയിരുന്നില്ല. കാലുകൾകൊണ്ടു തീർത്ത വൈശാഖിന്‍റെ ചിത്രങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. ഇന്നിതാ വൈശാഖ് വരച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമാണ് നേതാക്കളുടെ സ്റ്റാറ്റസ് ഭരിക്കുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള തന്‍റെ ആരാധന അത്രയേറെ വൈകാരികതയോടെയാണ് വൈശാഖ് കാൻവാസിലേക്ക് പകർത്തിയത്.

ഓയിൽ പെയിന്‍റിങ്ങിലാണ് കാങ്കോൽ ഏറ്റുകുടുക്ക സ്വദേശി വൈശാഖ് ഉമ്മൻ ചാണ്ടിയുടെ ജീവൻ തുടിക്കുന്ന ചിത്രം വരച്ചത്. ഉമ്മൻ ചാണ്ടിയോടുള്ള അടങ്ങാത്ത ഇഷ്‌ടം തന്നെയാണ് ചിത്രം വരയ്‌ക്കാൻ പ്രേരണയായത്. ഉമ്മൻ ചാണ്ടിയുടെ മുഖവും കണ്ണും മുടിയുമെല്ലാം അതേ പൂർണതയിൽ ഈ യുവാവ് കാലുകൊണ്ട് വരച്ചൊരുക്കി.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വൈശാഖിന്‍റെ കാലുകൊണ്ടുള്ള ചിത്ര രചന. കൈ കൊണ്ട് ചെയ്യുന്ന അതേ വേഗതയിൽ പെയിന്‍റും ബ്രഷും ഉപയോഗിച്ച് ഇതിനകം 5000 ചിത്രങ്ങളാണ് വൈശാഖ് വരച്ചു തീർത്തത്. ചിത്ര രചന ശാസ്‌ത്രീയമായി പഠിച്ചിട്ടില്ലാത്ത വൈശാഖ് ഏറ്റുകുടുക്ക യുപി സ്‌കൂളിൽ പഠിക്കുന്നതിനിടെയാണ് ചിത്ര രചന മത്സരത്തിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും. അധ്യാപകരുടെ പ്രോത്സാഹനവും പിന്തുണയുമാണ് ചിത്ര രചനയിൽ തുടരാൻ വൈശാഖിന് പ്രചോദനമായത്.

മൗത് ഫൂട്ട് പെയിന്‍റിങ് ആർട്ടിസ്റ്റ് അസോസിയേഷനിലെ മെമ്പറായ വൈശാഖ് 2021ല്‍ ഗിന്നസ് വേൾഡ് റെക്കോർഡിലും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. വൈശാഖ് യൂത്ത് കോൺഗ്രസ് കാങ്കോൽ ആലപ്പടമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് 29കാരനായ വൈശാഖ്.

വരച്ച ചിത്രങ്ങൾ പുറത്ത് കൊടുക്കാറാണ് പതിവ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം തേടി പലരും വന്നെങ്കിലും വീട്ടിൽ വയ്ക്കാൻ തന്നെയാണ് വൈശാഖിന്‍റെ തീരുമാനം. കാരണം അത്രയേറെ പ്രിയപ്പെട്ടതാണ് വൈശാഖിന് ഈ ചിത്രം.


Read Previous

കേരള ചരിത്രത്തിന്‍റെ മായാത്ത ഏട്’; ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിച്ച് രാഹുല്‍ ഗാന്ധി

Read Next

ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് വിരാമം…? ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപാലം തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »