ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജി.എം.എഫ് ജനറൽ സെക്രട്ടറിയും റിയാദിലെ പൊതു സമൂഹത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഷെഫീന ക്കും,വൈസ് പ്രസിഡൻറ് ഡാനി ഞാറയ്ക്കലും നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് തയ്യാറാവുകയാണ്. സംഘടനയിൽ ഏഴ് മാസമായി ഉന്നത പദം അലങ്കരിക്കുന്ന വ്യക്തികളാണ് രണ്ട് പേരും . ജി .എം എഫ് പോലുള്ള ജിസിസി സംഘടനയിൽ ഒട്ടനവധി സാമൂഹിക ,സാംസ്കാരിക ,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും അതിനു നേതൃത്വം നൽകാനും അവർക്കു കഴിഞ്ഞു

.ജി.എം.എഫ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം ഷെഫീനയ്ക്കും, ഡാനിയ്ക്കും മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍വെച്ച് വിപുലമായ യാത്രയയപ്പ് നൽകി , സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാഥിതി ജി.എം.എഫ് കേരള സ്റ്റേറ്റ് പ്രസിഡൻ്റ് നൗഷാദ് ആലത്തൂർ, ജി.സി.സി. ചെയർമാൻ റാഫി പാങ്ങോട്, കോർഡിനേറ്റർ പി.എസ്.കോയ, അഷറഫ് ചേലാമ്പ്ര, ടോം ചാമക്കാലയിൽ, സുബൈർ കുമ്മിൾ, നൂറുദീൻ, സജീർ ചിതറ , നസീർ കുമ്മിൾ, നൗഷാദ് പാലമലയിൽ, സിംന നൗഷാദ്, ഡാനി ഞാറയ്ക്കൽ, സനൽകുമാർ, ഷാനവാസ്, സുഹറ, മുന്നാ തുടങ്ങിയവർ സംസാരിച്ചു.
ഷാജി മഠത്തിൽ, റാഫി പാങ്ങോട്, നൗഷാദ് ആലത്തൂർ തുടങ്ങിയവർ ചേർന്ന് ഡാനിയേയും, ഷെഫീനയേയും ആദരിച്ചു.യോഗത്തിന് ഷെഫീന സ്വാഗതവും, ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.
