Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്യാന്‍സര്‍ മരുന്നുകള്‍, സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വില കുറയും; മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക്, ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും കോളടിച്ചു; വന്‍ പദ്ധതികളും ഫണ്ടും:


ന്യൂഡല്‍ഹി: മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പി.എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്നു കോടി വീടുകള്‍ വച്ചു നല്‍കും. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി. മൂന്ന് ക്യാന്‍സര്‍ മരുന്നുകള്‍ക്കും സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കും വില കുറയും.

ഒരു കോടി യുവാക്കള്‍ക്ക് 500 വന്‍കിട കമ്പനികളില്‍ ഇന്റേണ്‍ഷിപ്. 5000 രൂപ പ്രതിമാസം ഇന്റേണ്‍ഷിപ് അലവന്‍സ്.  നഗരങ്ങളിലെ പാവങ്ങളുടെ ഭവന പദ്ധതിക്കായി 10 ലക്ഷം കോടി നീക്കി വച്ചു. 100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗര ഭവന നിര്‍മ്മാണത്തിന് 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായം. വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക്. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാര്‍ ഗയയിലെ വ്യവസായ പദ്ധതി. ബംഗളുരു-ഹൈദരാബാദ് എക്‌സ്പ്രസ് ഹൈവേ പ്രഖ്യാപിച്ചു.

പ്രളയക്കെടുതി നേരിടാന്‍ ബിഹാറിന് 11,500 കോടി രൂപ അനുവദിച്ചു. ബിഹാറില്‍ പുതിയ 2400 മെഗാവാട്ട് ഊര്‍ജ നിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പവര്‍ പ്രോജക്ടുകള്‍ക്ക് 21,400 കോടിയും നല്‍കും.

ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. തലസ്ഥാന നഗര വികസനത്തിന് ധന സഹായം. അടിസ്ഥാന സൗകര്യ വികസനത്തിന് ബിഹാറിന് കൂടുതല്‍ ധന സഹായം.ദേശീയ പാത വികസനത്തിന് മാത്രം 26,000 കോടി. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി.

ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വായ്പ. ഐഐടികള്‍ നവീകരിക്കും.

4.1 ലക്ഷം കോടി യുവാക്കള്‍ക്ക് തൊഴില്‍. രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാ സത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.വികസനത്തിനായി സര്‍ക്കാര്‍ ദേശീയ സഹകരണ നയം കൊണ്ടുവരും

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും.ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും.

തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും. ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തില്‍ ഒരു കോടി കര്‍ഷകരെ ജൈവകൃഷിയി ലേക്ക് ആകര്‍ഷിക്കും.

വിദ്യാഭ്യാസ- തൊഴില്‍- നൈപുണ്യ മേഖലയ്ക്കുവേണ്ടി 1.48 ലക്ഷം കോടി വകയിരു ത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും.


Read Previous

ജി.എം.എഫ്. ജനറൽ സെക്രട്ടറി അബ്ദിയ ഷഫീനക്കും ,വൈസ് പ്രസിഡൻറ് ഡാനി ഞാറയ്ക്കലും യാത്രയയപ്പ് നൽകി

Read Next

ബുറൈദ കെഎംസിസി തുണയായി മണ്ണാർക്കാട് സ്വദേശി ബഷീർ നാട്ടിലേക്ക് യാത്രയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »