Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശ്രീ ചിത്രയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം; ആറ് പേര്‍ക്ക് പുതുജീവനേകി ഡാലിയ ടീച്ചര്‍ മടങ്ങി


തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. കൊല്ലം കുഴിത്തുറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ശസ്ത്രക്രിയയിലൂടെ തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ 14 കാരിക്ക് മാറ്റിവെച്ചു.

കാര്‍ഡിയോ മയോപതി എന്ന രോഗം ബാധിച്ച് ആന്തരിക രക്തശ്രാവം മൂലം മസ്‌തി ഷ്‌ക മരണം സംഭവിച്ച ഡാലിയ ടീച്ചറുടെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ഉള്‍പ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്‌തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം (ജൂലൈ 22) രാവിലെയായിരുന്നു ഡാലിയ ടീച്ചറുടെ ഹൃദയം ശ്രീചിത്രയില്‍ എത്തിച്ചത്.

കാര്‍ഡിയോ മയോപതി എന്ന രോഗം ബാധിച്ച് മരിച്ച ഡാലിയ ടീച്ചര്‍ ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്‌തത്.

വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും നേത്രപട ലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്കും മറ്റ് അവയവങ്ങള്‍ കിംസ് ആശുപത്രിയിലുമായി ദാനം ചെയ്യുകയായിരുന്നു. ജൂലൈ 19ന് വെള്ളിയാഴ്‌ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡാലിയ ടീച്ചറെ ആശുപത്രിയില്‍ പ്രവേശി പ്പിക്കുന്നത്.


Read Previous

ബജറ്റ് അവതരണം പൂര്‍ത്തിയായി: സുരേഷ്‌ഗോപിയടക്കം രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ‘ഗോവിന്ദ’, ബഡ്‌ജറ്റിൽ പരാമർശം പോലും ഇല്ല

Read Next

കസേര സംരക്ഷണ ബജറ്റെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം; കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചെന്നും ആക്ഷേപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »