Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിവ് പോലെ പ്രവാസികളെ വീണ്ടും തഴഞ്ഞു; മോദി സർക്കാരിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ബജറ്റ്; ഒഐസിസി റിയാദ്


റിയാദ് : യൂണിയൻ ഗവൺമെന്റിന്റെ ആദ്യ ബജറ്റ് അവതരണം നിലനിൽപ്പിനായുള്ള ബജറ്റ് പ്രഖ്യാപനമായി മാറിയെന്ന് ഒഐസിസി റിയാദ്. എൻഡിഎ സർക്കാറിനെ താങ്ങി നിർത്തുന്ന സംസ്ഥാന നേതാക്കളുടെ സംസ്ഥാനത്ത് മാത്രമായി പദ്ധതികൾ ചുരുക്കപ്പെട്ടത് അതിന്റെ തെളിവാണ്. ഇന്ത്യാ മുന്നണി ഭരണത്തിലുള്ള സംസ്ഥാന ങ്ങളെ പാടെ തഴഞ്ഞത് ഈ കാര്യം വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസിക ൾക്ക് വേണ്ടി പതിവ് പോലെ തന്നെ യാതൊരുവിധ പദ്ധതികളും ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടില്ല. കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരേയില്ല. എയിംസ് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിനോട് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതായും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.


Read Previous

ബജറ്റ് നിരാശജനകവും കേരള വിരുദ്ധവും’: വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

Read Next

നീറ്റില്‍ പുനപ്പരീക്ഷയില്ല; വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »