Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സ്ത്രീശക്തി മോഡിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിലെ വാക്കുകള്‍ പാഴ്വാക്കുകളായി; സുരേഷ് ഗോപി റീല്‍ ഹീറോ മാത്രമാകരുത്; സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: സിറോ മലബാര്‍ സഭ അല്‍മായ ഫോറം


കൊച്ചി: തൃശൂര്‍ എംപി സുരേഷ് ഗോപി റീല്‍ ഹീറോ മാത്രമാകരുതെന്നും സാധാരണ ക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സിറോ മലബാര്‍ സഭ അല്‍ മായ ഫോറം. ഏറെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാര്‍ പാര്‍ലി മെന്റിലേക്ക് വിജയിപ്പിച്ചു വിട്ടത്. സംസ്ഥാനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ബജറ്റില്‍ ആവശ്യമായ പരിഗണന ലഭിച്ചില്ല. ‘സ്ത്രീശക്തി മോഡിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിലെ വാക്കുകള്‍ പാഴ്വാക്കുകളായി.

കക്ഷി രാഷ്ട്രീയമില്ലാത്ത തൃശൂര്‍ ജില്ലയിലെ സ്ത്രീകളുടെ വോട്ടുകളാണ് കൂടുതല്‍ കിട്ടിയതെന്ന് സുരേഷ് ഗോപി മനസിലാക്കണമെന്നും സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. തൃശൂരിലെ ക്രൈസ്തവ സമൂഹ ത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദേഹം ഓര്‍മിപ്പിച്ചു.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തോട് പോലും നീതി കാണിക്കാന്‍ കേന്ദ്ര ബജറ്റിനായില്ല. തൃശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികള്‍ വരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ജനങ്ങള്‍. അതിലൊന്നാണ് ടൂറിസം സ്പിരിച്വല്‍ സര്‍ക്യൂട്ട്. എയിംസിന്റെ പ്രഖ്യാപനം തൃശൂരിലേക്കാകുമോ എന്ന പ്രതീക്ഷയും തീര്‍ന്നു.

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി കേരളത്തിനായി കൊണ്ടുവരുമെന്ന പ്രതീക്ഷയും വെള്ളത്തിലായി. കൊച്ചി മെട്രോ തൃശൂര്‍ വരെ നീട്ടുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചുവെന്ന് അദേഹം പറഞ്ഞു.

കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് വാദിച്ചത്. അതെല്ലാം ജലരേഖയായി മാറി.

കേവലം ഡയലോഗിനപ്പുറം വികസന പ്രസ്താവനകള്‍ നടത്തുമ്പോള്‍ അത് പ്രയോഗിക മാകുമോ എന്ന് കൂടി തൃശൂര്‍ എംപി ചിന്തിക്കണം. അദേഹം റീല്‍ ഹീറോ മാത്രമാക രുത്, സാധരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അല്‍മായ ഫോറം സെക്രട്ടറി ഓര്‍മിപ്പിച്ചു.


Read Previous

അമേരിക്കയില്‍ കമലയ്ക്ക് പോരാട്ടം; തുളസീന്ദ്ര പുരത്ത് നാട്ടുകാര്‍ക്ക് ആഘോഷം

Read Next

പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​ടി. കോ​ശി നി​ര്യാ​ത​നാ​യി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »