Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അർജുനായുള്ള തിരച്ചിൽ; പുഴയിൽ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം, ജില്ലാ കലക്ടർ


ബം​ഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ​ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ. മേജർ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോർട്ട് പ്രാകരം മൂന്നിടങ്ങളിൽ നിന്നും സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ നിന്നും കൂടുതൽ സി​ഗ്നൽ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയിൽ നിന്ന് വ്യക്തമാകുന്ന സി​ഗ്നൽ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശി ക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലു ള്ളത്. എന്നാൽ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്.

നിലവിൽ അടിയൊഴുക്ക് ആറ് നോട്ട്സ് വരെയാണ്. മേജർ ഇന്ദ്രബാലൻ പറഞ്ഞതനുസ രിച്ച് മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്ട്സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കുക യുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതൽ പേരുടെ ജീവൻ അപകടത്തിലാക്കാൻ സാധിക്കുകയില്ലെന്നും കലക്ടർ വ്യക്തമാക്കി.


Read Previous

പുഴയിൽ 4 ലോഹ ഭാ​ഗങ്ങൾ, മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല; രാത്രിയിലും ഡ്രോൺ പരിശോധന

Read Next

പാരിസ് ഒളിമ്പിക്‌സ് പുരുഷ ആര്‍ച്ചറിയില്‍ ഇന്ത്യൻ വീരഗാഥ; നാലാമനായി ധീരജ്, ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ച് പുരുഷ ടീമും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »