Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ ഈന്തപ്പഴങ്ങളുടെ വിപണനം; തോന്നിയപോലെ വിൽക്കാനും വാങ്ങാനുമാകില്ല, മാര്‍ക്കറ്റ് സിസ്റ്റം എന്ന പേരില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവില്‍ വന്നു


റിയാദ്: സൗദിയില്‍ വിവിധ സീസണുകളില്‍ ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ വിപണനത്തിന് പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവുമായി സഹകരിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡേറ്റ്‌സ് ആണ് സീസണല്‍ മാര്‍ക്കറ്റുകളില്‍ ഈന്തപ്പഴങ്ങളുടെ വ്യാപാരം നിയന്ത്രിക്കു ന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സീസണ്‍ മാര്‍ക്കറ്റ് സിസ്റ്റം എന്ന പേരില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്. ഇത് നിലവില്‍ വരുന്നതോടെ സൗദിയില്‍ വിവിധ സീസണുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ ശേഖരണം, വില്‍പ്പന, കയറ്റുമതി, വിലനിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ ഏകോപനവും നിയന്ത്രണവും വരും.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള ഈന്തപ്പഴ മാര്‍ക്കറ്റ് വിവരങ്ങളുടെ കാര്യക്ഷ മതയും ഗുണനിലവാരവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇല ക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ഈന്തപ്പഴ ഉത്പാദകരും വിതരണക്കാരും വില്‍പ്പനക്കാരും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. സീസണല്‍ ഈന്തപ്പഴ വിപണികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കു കയും കാര്‍ഷിക, വിപണന സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഈന്തപ്പഴം മേഖലകളില്‍ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ, ഈന്തപ്പനത്തോട്ടങ്ങളില്‍ നിന്ന് ഓരോ സീസ ണിലും ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ ശേഖരണം, വിതരണം, വില്‍പ്പന തുടങ്ങിയ കൂടുതല്‍ എളുപ്പമാവും. ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെ ത്താനും അതിനാവശ്യമായ മാര്‍ക്കറ്റിങ് സേവന ദാതാക്കളെ എളുപ്പത്തില്‍ കണ്ടെ ത്താനും ഇത് സഹായകമാവും. വില്‍പ്പനയുടെ തത്സമയ നിരീക്ഷണം, വിശാലമായ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ ആസൂത്രണം ചെയ്യുന്നതോടൊപ്പം, എല്ലാ മൊത്തവ്യാപാര വിപണികളിലെ ഈന്തപ്പഴത്തിന്റെ ശരാശരി വിലകള്‍ കണക്കാക്കാനും സീസണല്‍ മാര്‍ക്കറ്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.


Read Previous

മണല്‍ക്കാറ്റ് ശക്തം; സൗദിയില്‍ 17 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

Read Next

വിഡി സതീശനെതിരായ വിമര്‍ശനം; വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്തണമന്ന് എഐസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »