Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ഇൻഡ്യ സഖ്യം തകര്‍ത്തു, എന്‍റെ പ്രസംഗമുള്ളപ്പോള്‍ മോദി ഇനി സഭയില്‍ വരില്ല; ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍; ആറ് പേര്‍ നിയന്ത്രിക്കുന്നു’: ’ ലോക്‌സഭയില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: കുരുക്ഷേത്ര യുദ്ധത്തില്‍ ആറ് പേര്‍ ചേര്‍ന്ന് അഭിമന്യുവിനെ ‘ചക്രവ്യൂഹ’ത്തില്‍ കുരുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്ന വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 21-ാം നൂറ്റാണ്ടില്‍ രൂപീകൃതമായ പുതിയ ചക്രവ്യൂ ഹത്തിന്റെ കേന്ദ്രത്തില്‍ ആറ് പേരുണ്ട്. രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുക യാണെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിലെ കേന്ദ്ര ബിന്ദുക്കളെന്നും രാഹുല്‍ പേരെടുത്ത് പറഞ്ഞു.

ഇത് സഭയില്‍ വലിയ ബഹളങ്ങള്‍ക്കിടയാക്കി. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നുംഅദേഹം കുറ്റപ്പെടുത്തി. രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ അംഗങ്ങളല്ലാത്തവരുടെ പേര് പരാമര്‍ശിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി. ശരി സര്‍, അംബാനിയുടെയും അദാനിയു ടെയും ഡോവലിന്റെയും പേര് വേണമെങ്കില്‍ അങ്ങേയ്ക്ക് എന്റെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് രാഹുല്‍ മറുപടി നല്‍കി.

‘ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്, ഒന്നാമത്തേത് കുത്തക മൂലധനത്തിന്റെ ആശയമാണ്. രണ്ട് പേര്‍ക്ക് ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ അനുവദിക്കണം. അതിനാല്‍ ചക്രവ്യൂഹത്തിന്റെ ഒരു ഘടകം സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തില്‍ നിന്നാണ്.

രണ്ടാമത്തേത് സ്ഥാപനങ്ങളും സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജന്‍സികളാണ്. മൂന്നാമത്, പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവാണ്. ഇവ മൂന്നും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു’ – രാഹുല്‍ പറഞ്ഞു. ഈ ബജറ്റ് ഈ രാജ്യത്തെ കര്‍ഷകരെ സഹായിക്കും, ഈ രാജ്യത്തെ യുവാക്കളെ സഹായിക്കും, ഈ രാജ്യത്തെ തൊഴിലാളി കളെയും ചെറുകിട വ്യവസായങ്ങളെയും സഹായിക്കും എന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍ ഈ ചക്രവ്യൂഹത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ ബജറ്റിന്റെ ഏക ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ഇൻഡ്യ സഖ്യം തകര്‍ത്തു,ഇനി ഒരിക്കലും എന്‍റെ പ്രസം​ഗമുള്ളപ്പോള്‍ അദ്ദേഹം പാർലമെന്‍റിൽ വരില്ല’, ഭരണപക്ഷത്തേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. ബി.ജെ.പിയിൽ ഒരാൾക്കുമാത്രമെ പ്രധാനമന്ത്രി പദം സ്വപ്നം കാണാനാകൂവെന്ന പറഞ്ഞ രാഹുൽ പ്രധാനമന്ത്രിക്കെതിരെ ഒളിയമ്പെയ്തു.


Read Previous

പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുന്നു: ഇസ്രായേലിനെ വിറപ്പിച്ച് തുര്‍ക്കി; സൈന്യത്തെ അയക്കുമെന്ന് ഉര്‍ദുഗാന്‍, സദ്ദാമിനെ ഓര്‍മയില്ലേ എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ മറുപടി

Read Next

ബി വിജയന് കേളി യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »