Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; കലാപം തുടങ്ങിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച


ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയാണ് ചര്‍ച്ച നടന്നത്. മണിപ്പൂരിലെ വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രി ബിരേന്‍ സിങുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ അമിത് ഷായും രാജ്‌നാഥ് സിങും പങ്കെടുത്തു.

ഇരുപത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ കൂടിക്കാഴ്ചയുടെ മറ്റു വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. കലാപം പൊട്ടിപുറപ്പെട്ടിട്ട് 15 മാസങ്ങള്‍ ആയിട്ടും മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം രാജ്യത്തെമ്പാടും ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപ മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി മോഡി ചര്‍ച്ച നടത്തുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പരിഹസിച്ച് ചോദിച്ചിരുന്നു. ഉക്രെയ്നിലേക്കുള്ള യാത്രയ്ക്ക് മുന്‍പോ, ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ബിരേന്‍ സിങ്, നരേന്ദ്ര മോഡിയെ ക്ഷണിച്ചോ എന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ജയറാം രമേശ് ചോദിച്ചിരുന്നു.

‘നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു. തുടര്‍ന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി, മോഡിയുടെ അധ്യക്ഷതയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നു.

മണിപ്പൂരിലെ ജനങ്ങള്‍ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്: 2023 മെയ് മൂന്നിന് രാത്രി കത്താന്‍ തുടങ്ങിയ മണിപ്പൂരിലെ സ്ഥിതിഗതികള്‍ . എന്‍. ബിരേന്‍ സിങ് . നരേന്ദ്ര മോഡിയെ വെവ്വേറെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമോ? ഉക്രെയ്നിലേ ക്കുള്ള യാത്രയ്ക്ക് മുന്‍പോ ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ബിരേന്‍ സിങ് നരേന്ദ്ര മോഡിയെ ക്ഷണിച്ചോ?’ എന്നായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്.

2023 മെയ് മൂന്നിന് ആരംഭിച്ച കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമത്തില്‍ ഇതുവരെ 225 പേര്‍ മരിക്കുകയും 50,000 ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തുവെ ന്നാണ് ഔദ്യോഗിക കണക്കുകള്‍. ഏറ്റുമുട്ടലുകളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും, മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നു.


Read Previous

സംസ്ഥാനത്ത് കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തൃശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്

Read Next

അമീബിക് മസ്തിഷ്ക ജ്വരം: ജീവൻ രക്ഷാ മരുന്ന് അടിയന്തര പ്രാധാന്യത്തോടെ ജർമനിയിൽ നിന്ന് കേരളത്തിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »