Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്ലാം തകര്‍ന്ന് ആയിരങ്ങള്‍; 5 വര്‍ഷം തികയുന്നതിനിടെ ഒരേ നാട്ടില്‍ ആവര്‍ത്തിച്ച് ദുരന്തം, ഇത് മേപ്പാടിയുടെ കണ്ണീര്‍


കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ കനക്കുമ്പോൾ എന്നും ഭീതിയിലാകുന്നത് വയനാടാണ്. മലകളും കുന്നുകളും കാടും തിങ്ങിനിൽക്കുന്ന ജില്ല. അതിനിടയിലെല്ലാം മനുഷ്യവാസവും. പ്രകൃതി ദുരന്തത്തെ മുന്നിൽ കണ്ടു തന്നെയാണ് അവരുടെ ഉറക്കം. ഒന്ന് തല ചായ്ക്കാൻ മറ്റിടമില്ലാത്തവർ എന്ത് ചെയ്യും.

2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. ഓഗസ്‌ത്‌ 8 നായിരുന്നു ഉരുൾപൊട്ടൽ. ഞൊടിയിടയിൽ ഒരു ഗ്രാമം ഒലിച്ചുപോയി. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്‌ടപ്പെട്ടു. മൂന്നാഴ്‌ച നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്‌ 12 മൃതദേഹങ്ങൾ. അഞ്ചുപേരെ കണ്ടെത്താനായില്ല.

കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകി. അതിമനോഹരമായ ഭൂപ്രദേശമായിരുന്നു പുത്തുമല, ആരെയും ആകർഷിച്ചിരുന്ന ഒരിടം. വിദ്യാലയവും അങ്കണവാടിയും പള്ളിയും അമ്പലവും ലേബർ ക്ലബ്ബുമെല്ലാം ചേർന്ന നാട്ടിൻപുറം. എല്ലാം ഇന്ന്‌ ഓർമകളിലാണ്‌. ഉരുൾപൊട്ടിയൊഴുകിയ വഴിയുടെ ഓരത്ത്‌ മൂന്ന്‌ കുടുംബം മാത്രമാണ്‌ ഇപ്പോഴുള്ളത്‌.

തൊട്ടടുത്താണ് രാത്രിയില്‍ വയനാടിനെ ഞെട്ടിച്ച് വീണ്ടും ഉരുള്‍പൊട്ടിയത്. കൂട്ടൽ കരച്ചിലാണ് കേട്ടത്. ”ഓ‌ടിവരണേ, ഞങ്ങളെ രക്ഷിക്കണേ”.. മണ്ണിനടിയിലേക്ക് താഴ്ന്നു പോകുന്നവരുടെ അവസാന വിളിയായിരുന്നു അത്. കെട്ടിടങ്ങളെ വിഴുങ്ങുന്ന തരത്തിലാണ് മല ഒഴുകി വന്നത്. ഒരുമണിക്ക് മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടാമത്തേത് ചൂരല്‍മല സ്‌കൂളിന് സമീപം നാലുമണിയോടെയായിരുന്നു. മൂന്നു തവണ ഉരുള്‍പൊട്ടി. വീടുകളും സ്‌കൂളും തകര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. വീടുകളിൽ വെള്ളവും ചെളിയും കയറി, 400ലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു.


Read Previous

മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ധനസഹായം

Read Next

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. വിവിധയിടങ്ങളിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്, പ്രദേശത്തെ നിരവധി വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ, രക്ഷാദൗത്യത്തിനുള്ള ഹെലികോ പ്‌റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »