Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്തും, വയനാട് ദുരന്തഭൂമിയിലേക്ക് മായയും മർഫിയും; പൊലീസ് നായ്ക്കൾ ഉച്ചയോടെ എത്തും


വയനാട്: വയനാട് ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയു മെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്.

നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കെെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായയും മർഫിയും പരീശീലനം നേടിയത്. ഊർജ്ജ്വസ്വലതയിലും ബുദ്ധികൂർമതയിലും വളരെ മുന്നിലാണ് ബൽജിയൻ മലിന്വ നായ്ക്കൾ. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും.

മുൻപ് പെട്ടിമുടിയിലെ ദുരന്തത്തിൽ എട്ടു മൃതദേഹങ്ങൾ മായ മണ്ണിനടിയിൽ നിന്ന് കണ്ടെത്തയിരുന്നു. വെറും മുന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ അന്നത്തെ ദൗത്യത്തിന് ഇറങ്ങിയത്. കൊക്കിയാറിലെ ഇരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്താൻ മായയോടൊപ്പം മർഫിയും ഉണ്ടായിരു ന്നു.

വളരെ ഭയാനകമായ ദുരന്തമാണ് വയനാട് ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതുകൊണ്ട് പൊലീസ് നായ്ക്കളുടെ സഹായം ആവശ്യമാണ്. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായി രുന്നു. ഈ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായും ഒലിച്ച് പോയി. വയനാട് ദുരന്തത്തിൽ മരണസംഖ്യ 42 കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്.


Read Previous

വയനാട് ദുരന്തം: മരണം 42 ആയി; ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു; മണ്ണില്‍പ്പുതഞ്ഞ് നിരവധി പേര്‍. പലരുടേയും അടുത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല, രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും ഡോഗ് സ്ക്വാഡും, 101 പേരെ രക്ഷപ്പെടുത്തി.

Read Next

വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ ഹൃദയഭേദഗമായ കാഴ്ചകൾ, അടുക്കള വാതിൽ തുറന്നപ്പോൾ വീടിന്റെ പൊക്കത്തിൽ വെള്ളം വരുന്നു, ഞങ്ങളെല്ലാവരും വെള്ളത്തിനടിയിൽ പോയി,നടുക്കുന്ന ഓര്‍മ്മകള്‍; നേവിയുടെ സംഘം വയനാട്ടിലേക്ക്, ഉരുള്‍പൊട്ടല്‍ സാധ്യത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം, മരണം 45 ആയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »