Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ ഹൃദയഭേദഗമായ കാഴ്ചകൾ, അടുക്കള വാതിൽ തുറന്നപ്പോൾ വീടിന്റെ പൊക്കത്തിൽ വെള്ളം വരുന്നു, ഞങ്ങളെല്ലാവരും വെള്ളത്തിനടിയിൽ പോയി,നടുക്കുന്ന ഓര്‍മ്മകള്‍; നേവിയുടെ സംഘം വയനാട്ടിലേക്ക്, ഉരുള്‍പൊട്ടല്‍ സാധ്യത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം, മരണം 45 ആയി


രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തും. നേവിയുടെ റിവർ ക്രോസിങ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. രക്ഷാപ്രവർ ത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവർ ക്രോസിങ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

വയനാട് ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍ സാധ്യത വയനാട് ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

വയനാട്ടിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ ഹൃദയഭേദഗമായ കാഴ്ചകൾ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇരുപത്തിയാറോളം മൃതദേഹങ്ങളാണ് ഇതിനോടകം എത്തിച്ചത്. പന്ത്രണ്ട് സ്ത്രീകളുടെയും പതിമൂന്ന് പുരുഷന്മാരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ഇത്. എല്ലാവരും ചൂരൽമല ഭാഗത്തുനിന്നുള്ളവരാണ്. ഇതിൽ ആറ് പേരെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഉറ്റവരെ തിരഞ്ഞ് കരഞ്ഞുകൊണ്ട് ആശുപത്രി കേറിയിറങ്ങുന്നവരും കണ്ണീർ കാഴ്ചയാണ്.

രണ്ട് കുട്ടികളടക്കം ബന്ധുക്കളായ അഞ്ച് പേരെ കിട്ടാനുണ്ടെന്ന് ആശുപത്രിയിലെ ത്തിയ ഒരു യുവതി പറഞ്ഞു. “ഏകദേശം രണ്ട് ദിവസമായി ഇവിടെ ഓറഞ്ച് അലർട്ടായിരുന്നു. ആരും അത്ര ഗൗരവത്തിലെടുത്തില്ല. ആരെയും മാറ്റിപ്പാർപ്പി ക്കുകയുമൊന്നും ഉണ്ടായില്ല”- പ്രദേശവാസിയായ ഒരാൾ പറഞ്ഞു.

മേപ്പാടി വിംസ് ആശുപത്രിയിൽ നിലവിൽ എഴുപതോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. അഞ്ച് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. ‘ഞങ്ങളുടെ ഫാമിലി മൊത്തം രക്ഷപ്പെട്ടിട്ടു. ഏകദേശം ഒരു പന്ത്രണ്ട് മണിയൊക്കെ ആയിക്കാണും. അടുക്കള വാതിൽ തുറന്നപ്പോൾ വീടിന്റെ പൊക്കത്തിൽ വെള്ളം വരുന്നു.

വാതിൽ അടച്ച് മക്കളെയൊക്കെ കൈയിൽ പിടിച്ചു. അപ്പോഴേക്ക് വെള്ളം വന്ന് ഇടിച്ച് പോയി. മക്കളൊക്കെ കൈയിൽ നിന്ന് പോയി.ഞങ്ങളെല്ലാവരും വെള്ളത്തിനടിയിൽ പോയി, പൊന്തി. പിന്നെ ഏട്ടന്മാരൊക്കെ പിടിച്ചു. ഇരുട്ടല്ലേ, ഒന്നും കാണാൻ പറ്റിയില്ല. പിന്നെ അടുത്ത വീട്ടിലോട്ട് പോയി ഡ്രസൊക്കെ മാറി. മോളുടെ തല പൊട്ടിയിട്ടുണ്ടായി രുന്നു. അത് തുണിയൊക്കെ വച്ച് കെട്ടി നിൽക്കുമ്പോഴാണ് അടുത്ത ഉരുൾപൊട്ടൽ. മക്കളെയൊക്കെ ബെർത്തിലും കട്ടിലിലുമൊക്കെ കയറ്റി. പക്ഷേ അവിടെയുണ്ടായി രുന്ന അഞ്ച് പേരെ കാണാനില്ല.”- ചികിത്സയിലുള്ള സ്ത്രീ ഒരു മാദ്ധ്യമത്തോട്‌ പറഞ്ഞു.


Read Previous

40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്തും, വയനാട് ദുരന്തഭൂമിയിലേക്ക് മായയും മർഫിയും; പൊലീസ് നായ്ക്കൾ ഉച്ചയോടെ എത്തും

Read Next

മേപ്പാടി പഞ്ചായത്തിലെ അട്ടമല, ചൂരൽമല, മുണ്ടക്കൈ മേഖലകളില്‍ വീടുകൾ, പാഡികൾ, റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം ഒറ്റപെട്ടു; കരകവിഞ്ഞ് ചൂരൽമല പുഴ; രക്ഷാദൗത്യം ദുഷ്‌ക്കരം, മരണം 57 ആയി, പത്തു പേരെ തിരിച്ചറിഞ്ഞു, വയനാട് ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കിരണ്‍ റിജിജു 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »