ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: ഇനിയും ആഴമെത്രയറിയാത്ത ദുരന്തത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.ആയിരക്കണക്കിന് ആളുകൾ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥി ക്യാമ്പുക ളിലാണ്. നിരാംലംബരായ നിരവധി മനുഷ്യർ സഹായങ്ങൾക്കായി കേഴുകയാണ്…ദുരിതക്കയത്തിൽ കഴിയുന്നവരെ കരകയറ്റാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു സെൻട്രൽ കളക്ഷൻ ഡി സി സി ഓഫീസിൽ ആരംഭിച്ചു

ഭക്ഷ്യസാധനങ്ങൾ,വസ്ത്രങ്ങൾ,വീട്ടുപകരണങ്ങൾ,ക്ലിനിങ് മെറ്റിരിയലുകൾ, മരുന്നുകൾ തുടങ്ങിയ സഹായങ്ങൾ കളക്ഷൻ സെന്ററിൽ എത്തിക്കാവുന്നതാണ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും പരമാവധി സഹായങ്ങൾ ശേഖരിച്ച് അവ സ്വരൂപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിച്ച് അതൊരുമിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തിൽ വയനാട്ടിലെ കോൺഗ്രസ് പാർട്ടി ഘടകം വഴി ആ സഹായം അർഹതപ്പെട്ടവരിലേക്ക് എത്തിക്കാനാണ് ഡി സി സി തീരുമാനിച്ചിട്ടുള്ളത്.
എല്ലാ പാർട്ടി ഘടകങ്ങളും പോഷക സംഘടനകളും ഈ ഉദ്യമത്തിൽ കൈ കോർക്കണമെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എസ് ജോയ് അറിയിച്ചു.
