Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കോട് വെള്ളപ്പൊക്കം രൂക്ഷം: വീടുകളിൽ എത്താനാകാതെ കിഴക്കൻ മേഖലയിലുള്ളവര്‍


കോഴിക്കോട് : 2018 ലെ പ്രളയത്തിന്‍റെ നടുക്കുന്ന ഓർമകളുണർത്തി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് നിരവധി മേഖലകളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ദുരിതം രൂക്ഷമാണ്. ശക്തമായ മഴയെ തുടർന്ന് ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണം.

പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ മാവൂർ പഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറിയതായാണ് പ്രാഥമിക വിവരം. 235 പേരാണ് ഇതുവരെ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്‌തത്. മറ്റുള്ളവർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യാതെ നേരത്തെ തന്നെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു.

മാവൂർ മേഖലയിലെ തൊണ്ണൂറ് ശതമാനം റോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിൽ തന്നെയാണ്. ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗതവും നിലച്ചിട്ടുണ്ട്. ചെറിയ വഞ്ചികൾ ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരെ പുറത്തേക്ക് കൊണ്ടുവരുന്നത്. വീടുകൾക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് കച്ചവടക്കാർക്ക് ഉണ്ടായത്.

ചാത്തമംഗലം പെരുവയൽ കൊടിയത്തൂർ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്‌ തമല്ല. ഇവിടെയും താഴ്ന്ന പ്രദേശങ്ങളും നിരവധി വീടുകളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡുകളും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. ക്യാമ്പുകളിൽ താമസി ക്കുന്നവർക്ക് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടക്കുന്നു ണ്ട്. മഴ ഇപ്പോഴും ശക്തമായി തുടരുന്നതിനാൽ വെള്ളപ്പൊക്കത്തിന്‍റെ തീവ്രത ഇനിയും വർധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.


Read Previous

‘നേരത്തെ മുന്നറിയിപ്പ് നല്‍കി, കേരള സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല’: വയനാട് ദുരന്തത്തില്‍ അമിത്‌ ഷാ; പരസ്‌പരം പഴി ചാരാനുള്ള സമയമല്ലിത്, മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്‌തുവെന്ന് മുഖ്യമന്ത്രി

Read Next

വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; കലക്ടറും എംഎല്‍എയും കുടുങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »