Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുടിയേറ്റവിരുദ്ധ പ്രക്ഷോഭം: ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി; യു.കെയിൽ പെട്രോൾ ബോംബുകളുമായി പ്രതിഷേധക്കാർ.


ലണ്ടന്‍: യു.കെയിലുടനീളം പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപം ശക്തമായി നേരിടാനുള്ള നീക്കത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. കലാപത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. തെരുവുകളില്‍ പ്രക്ഷോഭം തുടരുന്ന സാചര്യത്തില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കല്ലേറും പടക്കമേറും തീവെപ്പും ഹോട്ടല്‍ ആക്രമണവും ഉള്‍പ്പെടെ അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായി.

ബ്രിട്ടനിലെ തെരുവുകളില്‍ തീവ്ര വലത് അനുകൂലികള്‍ സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെ മറുപടി പ്രതിഷേധങ്ങളുമായി മുസ്ലീം വിഭാഗങ്ങള്‍ തെരുവിലിറങ്ങിയത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ബര്‍മിങ്ഹാമിലും, പ്ലൈമൗത്തിലുമാണ് പ്രതിഷേ ധങ്ങള്‍ അരങ്ങേറിയത്. പ്ലൈമൗത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ തീവ്രവലതുപക്ഷ പ്രതിഷേധക്കാരും മുസ്ലീം വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.

വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടില്‍ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കുട്ടികള്‍ കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശ ങ്ങളെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അക്രമ സംഭവങ്ങളില്‍ ഇതുവരെ 420 പേര്‍ അറസ്റ്റിലായി. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ പൊലീസിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

കെട്ടിടങ്ങളും വാഹനങ്ങളും കത്തിച്ചും അഭയം തേടിയവരെ ലക്ഷ്യമിട്ട് ഹോട്ടലുകള്‍ അക്രമിച്ചും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചത്. ലിവര്‍പൂള്‍, ലീഡ്സ്, നോട്ടിങ്ങാം, മാഞ്ച സ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റ ക്കാര്‍ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി. കലാപകാരികള്‍ കടകള്‍ കൊള്ളയടിക്കുകയും പള്ളികളും വിദേശ ബന്ധമുള്ള സ്ഥാപനങ്ങളും ആക്രമിച്ചു. ലിവര്‍പൂളിലെ ക്രിസ്ത്യന്‍, മുസ്ലീം, ജൂത മത നേതാക്കള്‍ സമാധാനത്തിനായി സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.


Read Previous

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ ആദ്യം ചൂണ്ടിക്കാണിച്ചത് ബ്രിട്ടീഷുകാര്‍; പണിത് 30 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചോര്‍ച്ച തുടങ്ങി

Read Next

ഷിരൂര്‍ ഉരുള്‍പൊട്ടല്‍: അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി, ആരുടേതെന്ന് വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »