Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹണിമൂണ്‍ ട്രിപ്പിനായി വയനാട്ടിലെത്തി’ ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു; പ്രിയദര്‍ശിനി പോള്‍ ഒറ്റയ്ക്ക് നാട്ടിലേക്ക്


കല്‍പ്പറ്റ: ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. എന്നാല്‍ വിധി വയനാട് ദുരന്തത്തിന്റെ രൂപത്തില്‍ തന്റെ ജീവിതം മാറ്റിമറയ്ക്കുമെന്ന് പ്രിയദര്‍ശിനി ഒരിക്കലും കരുതി കാണില്ല. ദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി കണ്ണീരോടെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും.

വിനോദസഞ്ചാരത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പമെത്തിയ പ്രിയദര്‍ശിനിയും സുഹൃത്ത് സ്വീകൃതിയും മാത്രമാണ് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഭര്‍ത്താവ് ഭുവനേശ്വര്‍ എയിംസിലെ ഡോ.ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ.സ്വാധിന്‍ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ.സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പം ദുരന്തമുണ്ടാകുന്നതിന് തലേദിവസമാണ് പ്രിയദര്‍ശിനി ചൂരല്‍മലയിലെത്തിയത്. ഭുവനേശ്വര്‍ ഹൈടെക്ക് ആശുപത്രിയിലെ നഴ്‌സാണ് പ്രിയദര്‍ശിനി.

ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ എല്ലാവരും കുത്തൊഴുക്കില്‍പെട്ടു. രാത്രി വൈകിയാണ് എല്ലാവരും ഉറങ്ങിയത്. ശബ്ദംകേട്ടു കണ്ണുതുറക്കുമ്പോള്‍ റിസോ ര്‍ട്ട് മണ്ണിനടിയിലായിരുന്നു. കഴുത്തൊപ്പമുയര്‍ന്ന ചെളിയില്‍ 200 മീറ്ററോളം ഒഴുകി പ്പോന്ന പ്രിയദര്‍ശിനിയും സ്വികൃതിയും സ്‌കൂള്‍ പരിസരത്ത് തങ്ങിനില്‍ക്കുകയായി രുന്നു. ഇവരുടെ അലര്‍ച്ച കേട്ടെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.

നാലുപേരുണ്ടെന്നും ഒഴുകിവന്നിട്ടുണ്ടെന്നും ഇവര്‍ രക്ഷാപ്രവര്‍ത്തകരോടു പറഞ്ഞു. ബാക്കിയുള്ളവരെ തിരഞ്ഞു നടന്നപ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. ഉടന്‍തന്നെ യുവതികളെയുമായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടു കയായിരുന്നു. പ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാരയുടെ മൃത ദേഹം ചൂരല്‍മലയില്‍നിന്നു കഴിഞ്ഞദിവസം ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഡോ. സ്വാധിന്‍ പാണ്ടയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യ സ്വികൃതി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.


Read Previous

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും; പ്രക്ഷോഭം കുറയുമെന്ന് പ്രതീക്ഷ

Read Next

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയരുത്; 200 കട്ടിലുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ സ്‌കെയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »