Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെക്തമായ അജണ്ട: ബംഗ്ളാദേശ് പൂർണമായ അരാജകത്വത്തിലേക്ക്, അവാമിലീഗ് നേതാക്കളെയും കുടുംബങ്ങളെയും ചുട്ടുകൊല്ലുന്നു.


ധാക്ക: പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെ ബംഗ്ളാദേശിൽ അവരുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ 29 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. അവാമി ലീഗ് പ്രവർത്തകരെയും നേതാക്കളെയും തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നത്. നിരവധിപേരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്.

കുമിലയിൽ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ പതിനൊന്ന് പേരാണ് തൽക്ഷണം മരിച്ചത്. ഇവർക്ക് അവാമി ലീഗുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലമിന്റെ മൂന്നുനില വീട് അക്രമികൾ അഗ്നിക്കിരയാക്കിയതിനെ ത്തുടർന്ന് ആറുപേരാണ് മരിച്ചത്. അക്രമാസക്തരായി ജനക്കൂട്ടം എത്തുന്നതുകണ്ട് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവർ മുകൾ നിലയിലേക്ക് കയറി രക്ഷപ്പെട്ടു. ഇതോടെ ജനക്കൂട്ടം വീടിന്റെ താഴത്തെ നിലയ്ക്ക് തീ ഇടുകയായിരുന്നു. ഉള്ളിലുള്ളവർ രക്ഷപ്പെടാതിരിക്കാൻ ആയുധങ്ങളുമായി ചിലർ കാവൽ നിൽക്കുകയും ചെയ്തുവത്രേ. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ആറുപേരും മരിച്ചത്.

അവാമി ലീഗ് നേതാവിന്റെ ഹോട്ടലിനും ജനക്കൂട്ടം തീയിട്ടു. വിദേശികൾ ഉൾപ്പടെ 24 പേരാണ് ഇവിടെ വെന്തുമരിച്ചത്. തിങ്കളാഴ്ച രാത്രി ജോഷോർ ജില്ലയിലാണ് സംഭവം നടന്നത്.ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ വീണ്ടും ആക്രമണം ഭയന്ന് ഇതിൽ പലരും ചികിത്സ തേടാതെ രസഹ്യ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്.


Read Previous

പ്രധാനമന്ത്രി മോദി വയനാട്ടിലേക്ക് എത്തുന്നു,​ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും, ആഗസ്റ്റ്‌ പത്തിന് ശനിയാഴ്‌‌‌ചയാണ് സന്ദര്‍ശനം

Read Next

അമേരിക്കയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദം; ഇസ്രായേലിനെ ആക്രമിക്കാനുള്ള നീക്കം ഇറാന്‍ പുനരാലോചിച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »