Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ഉരുള്‍പൊട്ടല്‍; അവശ്യവസ്തുക്കളുടെ ശേഖരണം നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍


കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.

കലക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നല്‍കിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘട നകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിലവില്‍ ആവശ്യത്തി നുള്ള ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ സംഭരിച്ചുവെച്ചിട്ടുള്ളതാണ്.

ആയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നു.

സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാല്‍ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതല്‍ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയും.


Read Previous

സമഗ്ര പുനരധിവാസ പാക്കേജ് ആവശ്യം; പ്രധാനമന്ത്രി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; നാളെ ജനകീയ തിരച്ചില്‍

Read Next

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »