ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വയനാട് ദുരന്തബാധിതർക്ക് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 കുടുംബങ്ങൾക്ക് അഞ്ച് ലിറ്ററിന്റെ കുക്കറുകൾ നൽകി. ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ഓ.ഐ.സി.സി ഭാരവാഹികൾ ജില്ല ട്രഷറർ സാദിഖ് വടപുറത്തിന്റെ നേതൃത്വത്തിൽ ഡി സി സി പ്രസിഡന്റ്, അഡ്വക്കേറ്റ് വി എസ് ജോയിക്ക് കൈമാറി.

കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല , ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേനി , INTUC ജില്ലാ പ്രസിഡന്റ് ഫിറോസ് , ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ, ഓ ഐ സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സക്കീർ ദാനത്ത്, വേങ്ങര നിയോജകമണ്ഡലം പ്രസിഡണ്ട് ബൈജു പാണ്ടികശാല, കൊണ്ടോട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് നജീബ് ആക്കോട്,അലി അഹമ്മദ് ആസാദ്, ഷാജി എടക്കര, കെ എം അലി ബാവ എന്നിവർ നേതൃത്വം നൽകി.
