Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശ് കലാപം: ഭീകരർ അടക്കം 1,200 തടവുകാർ രക്ഷപെട്ടു, ആയുധങ്ങളുമായി ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് ബി.എസ്.എഫിന് മുന്നറിയിപ്പ് നല്‍കി, ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങും മകന്‍ സജീബ് വാസേദ്


ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശിലെ ജയിലുകളിൽ നിന്ന് ഭീകരർ അടക്കം 1,200 തടവുകാർ രക്ഷപ്പെട്ടെന്നും ആയുധങ്ങളുമായി ഇവർ ഇന്ത്യയി ലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്നും ബി.എസ്.എഫ് (അതിർത്തി സുരക്ഷാ സേന). ബംഗ്ലാദേശിലെ സുരക്ഷാ ഏജൻസികൾ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായി ബി.എസ്.എഫ് അധികൃതർ വ്യക്തമാക്കി.

നിലവിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാ സേനകൾ ജാഗ്രത ശക്ത മാക്കിയിട്ടുണ്ട്. ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബി.ജി.ബി) ഓഫീസർമാരെ ക്രമ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നതിനാൽ ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ദുർബലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം, ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനി ച്ചാൽ മുൻ പ്രധാനമന്ത്റി ഷെയ്ഖ് ഹസീന അവിടേക്ക് മടങ്ങിപ്പോകുമെന്ന് യു.എസി ലുള്ള മകൻ സജീബ് വാസേദ് ഇന്നലെ ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന തിങ്കളാഴ്ച ഇന്ത്യയിൽ അഭയം തേടുക യായിരുന്നു.

യൂനുസിന് 27 മന്ത്രാലയങ്ങളുടെ ചുമതല

ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിലെ അംഗങ്ങളുടെ ചുമതലകൾ പ്രഖ്യാപിച്ച് പ്രൊഫ. മുഹമ്മദ് യൂനുസ്. വ്യാഴാഴ്ചയാണ് മന്ത്രിമാർക്ക് തുല്യമായ 17 അംഗങ്ങൾ അടങ്ങിയ അഡ്വൈസറി കൗൺസിലിന്റെ തലവനായി (ചീഫ് അഡ്വൈസർ) യൂനുസ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിന് തുല്യമാണ് ചീഫ് അഡ്വൈസർ പദവി. പ്രതിരോധം, വിദ്യാഭ്യാസം, ഊർജ്ജം, ഭക്ഷ്യകാര്യം അടക്കം 27 മന്ത്രാലയങ്ങളുടെ മേൽനോട്ടം യൂനുസ് വഹിക്കും. മുൻ ഫോറിൻ സെക്രട്ടറി തൗഹിദ് ഹുസൈനാണ് വിദേശകാര്യം. റിട്ട. ബ്രിഗേഡിയർ ജനറൽ ഷഖാവത്ത് ഹുസൈന് ആഭ്യന്തരം. ബംഗ്ലാദേശ് ബാങ്ക് മുൻ ഗവർണർ സലീഹുദ്ദീൻ അഹ്‌മ്മദിന് ധനകാര്യം. കൗൺസിലിലെ വിദ്യാർത്ഥി നേതാക്കളായ നഹീദ് ഇസ്ലാം, ആസിഫ് മെഹ്‌മൂദ് എന്നിവർക്ക് യഥാക്രമം ഐ.ടിയും സ്‌പോർട്സും നൽകി.


Read Previous

പ്രാർത്ഥനകൾ നടത്തുന്നതിനിടെ ഗാസയിലെ സ്കൂളിലേക്ക് ഇസ്രായേൽ ആക്രമം; 100 പേർ കൊല്ലപ്പെട്ടു, ഒട്ടേറെപ്പേർക്ക് പരിക്ക്

Read Next

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »