Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ ലഭിച്ചു; കണ്ടെത്തിയത് പരപ്പന്‍പാറയില്‍ പുഴയോട് ചേര്‍ന്ന ഭാഗത്ത്


കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പരപ്പന്‍ പാറയില്‍ സന്നദ്ധപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്ന ഭാഗത്താ ണ് ശരീരഭാഗങ്ങള്‍ കണ്ടത്. എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്ടെ ത്തിയ ശരീരഭാഗങ്ങള്‍ കവറിലേക്ക് മാറ്റി

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചലില്‍ ഈ പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇന്ന് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ തിനാല്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്താനാണ് വനംവകുപ്പിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും തീരുമാനം. കടന്നുചൊല്ലാന്‍ ഏറെ പ്രയാസമുള്ള സ്ഥലമാണ് ഈ മേഖല.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ തുടരുന്നത്. ക്യാംപുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ വരും പങ്കെടുക്കുന്നു. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്.


Read Previous

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

Read Next

അടിസ്ഥാനരഹിതം’; ഹിൻഡൻബർഗ് റിപ്പോർട്ടിലെ അദാനി ബന്ധം നിഷേധിച്ച് സെബി മേധാവി; സെബിയെ രൂക്ഷമായി വിമർശിച്ച് മഹുവ മൊയ്‌ത്ര എംപി; “ഞങ്ങളുടെ കത്തുകൾക്ക് ഉത്തരം ലഭിക്കാതെയും അംഗീകരിക്കപ്പെടാതെയും പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം” പ്രിയങ്കാചതുര്‍വേദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »